Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

അഞ്ചു മിനിറ്റിലധികം 'എനിക്ക് ശ്വാസം മുട്ടുന്നു, കുറച്ചു വെള്ളം തരൂ' എന്നപേക്ഷിച്ചിട്ടും അവർ അത് ചെവിക്കൊണ്ടില്ല



അമേരിക്കയിലെ മിനിസോട്ടയിൽ പോലീസുകാരന്റെ കാൽമുട്ടിനിടയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡിന്റെ മരണം ആഗോളതലത്തിൽ ചർച്ചയാകുന്നു

മനുഷ്യാവകാശത്തിന്റെ അപ്പോസ്തലൻമാരായ അമേരിക്കയിലെ ഒരിക്കലും അവസാനിക്കാത്ത വർണവെറിയുടെ പുതിയ  അധ്യായമാണ് ഫ്ലോയ്ഡിന്റെ കൊലപാതകം. 

അഞ്ചു മിനിറ്റിലധികം നേരമാണ് എനിക്ക് ശ്വാസം മുട്ടുന്നു വെള്ളം തരൂ എന്ന് ഫ്ലോയ്ഡ് കരഞ്ഞു പറഞ്ഞത്. അതൊന്നും ഹൃദയശൂന്യരായ ആ പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സലിയിച്ചില്ല. അവർ ക്രൂരത തുടരുകയും ഒരു പോലീസുകാരന്റെ കാൽമുട്ടിനിടയിൽ ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നു.

ഒരു റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഫ്ലോയ്ഡ്. കള്ളചെക്ക് കേസിലാണ് അയാളെ അറസ്റ്റ് ചെയ്തത്. നിരായുധനായ ഫ്ലോയ്ഡിനെ കൈ വിലങ്ങുകൾ അണിയിച്ചിരുന്നു. ഇതിന്‌ പുറമെയാണ് തറയിൽ കിടത്തി മിനിറ്റുകളോളം അയാളുടെ കഴുത്ത് ഞെരിച്ചത്. 

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കറുത്ത വർഗ്ഗക്കാരനോടുള്ള അമേരിക്കൻ പോലീസിന്റെ അനീതിക്കെതിരെ രാജ്യത്തു വൻ തോതിലുള്ള പ്രതിഷേധം ആളിപ്പടരുകയും അത് ലോകശ്രദ്ധ നേടുകയും ചെയ്തു. ഇതോടെ സംഭവത്തിന് കാരണക്കാരായ പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ക്യാമ്പയിൻ ശക്തി പ്രാപിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വാചാലരാകുന്ന അമേരിക്ക ഇനിയെങ്കിലും സ്വന്തം മുഖം വികൃതമാണോ എന്ന് പരിശോധിക്കണം. 


Facebook

Recommended Calls