Skip to main content

Posts

Showing posts from April, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിന്; നായകൻ മലയാളി താരം

സണ്ണി ലിയോണിന്റെ ആദ്യ സിനിമ റിലീസിനെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യമായി നായികയായി അഭിനയിച്ച ഫീച്ചര്‍ ചിത്രം പൈറേറ്റ്‌സ് ഓഫ് ബ്ലഡ് റിലീസിനെത്തുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഡിസ്റ്റ്രിബ്യൂഷന്‍ തര്‍ക്കങ്ങളെത്തുടര്‍ന്ന് റിലീസ് മുടങ്ങിയ ചിത്രമാണ്  പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളി താരം നിഷാന്ത് സാഗറാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കേരളത്തിലടക്കം ചിത്രത്തിൻ്റെ ഷൂട്ട് നടന്നിട്ടുണ്ട്. 2006–07 കാലഘട്ടത്തിലായിരുന്നു ചിത്രം സംഭവിച്ചത്. പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ഈ സിനിമ സംവിധാനം ചെയ്തത് മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ്. ചെന്നൈയിൽ വെച്ചാണ് ചിത്രത്തിൻ്റെ മിക്സിങും മറ്റും നടന്നത്. 2008–ൽ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് ഡിസ്ട്രിബ്യൂഷൻ്റെ പേരിൽ മുടങ്ങുകയായിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ യുട്യൂബിൽ ലഭ്യമാണ്. ഈ ചിത്രത്തിന് ശേഷമാണ് സണ്ണി ലിയോൺ പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമായി മാറിയത്. ലോക്ക് ഡൗണ്‍ കാലത്ത് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു എന്ന വാർത്...

ട്യൂമർ ബാധിതയായ കൊച്ചുകുട്ടിക്ക് സഹായവുമായി സുരേഷ് ഗോപി: കുട്ടിയെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചു

പ്രശസ്ത മലയാള നടനും എം പിയുമായ സുരേഷ് ഗോപി ഈ കോവിഡ് പ്രതിസന്ധികാലത്തു കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം അഭിനന്ദനീയമാണ്. ഒരു എം പി എന്ന നിലയിൽ അദ്ദേഹം ഈ സമയത്തു കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ചെയുന്ന കാര്യങ്ങൾക്കു വലിയ കയ്യടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപെട്ടു കാസർഗോഡ് ജില്ലക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു. കോവിഡ് 19 ചികിത്സക്കും മറ്റുമായി കാസർഗോഡിന്റെ ആരോഗ്യ രംഗത്തു സുരേഷ് ഗോപി നൽകിയ സംഭാവനകൾ വളരെ വലുതാണ്. അത് കൂടാതെ ഭിന്ന ശേഷിക്കാരനായ ഒരു യുവാവിന്റെ ബാങ്ക് ലോൺ അടച്ചു തീർത്ത സുരേഷ് ഗോപി, മലയാള സിനിമ നിശ്ചലമായതോടെ ദുരിതത്തിലായ കേരളത്തിലെ ഫിലിം റെപ്പുമാരെ സാമ്പത്തികമായി സഹായിച്ചു കൊണ്ടും മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ കാരുണ്യ പ്രവർത്തികൊണ്ട് ശ്രദ്ധ നേടുകയാണ് ഈ സൂപ്പർ താരം. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഗൾഫിൽനിന്നുള്ള ആദ്യ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു കൊണ്ടാണ് സുരേഷ് ഗോപി മുന്നോട്ടു വന്നത്. ട്യൂമർ രോഗ ബാധിതയായ പാലക്കാട്‌ സ്വദേശിനിയായ സാധികയെ ചികിത്സക്കായി നാട്ടിലെത്തിക്കുന്നത...

കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ടിനെ എത്തിച്ചു നൽകി ലാലേട്ടൻ

കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ. കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്. രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികൾ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ  കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക  എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവർത്തനരീതി. 25 കിലോയോളം ആണ് കർമ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ...

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ യുവതി രംഗത്ത്

ദുൽഖർ സൽമാന്റെ വെയ്ഫ്റെർ പ്രൊഡക്ഷൻ ഹൗസിന്റെ നിർമാണത്തിൽ പുറത്തുവന്ന ആദ്യ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയിരുന്നു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ജോണി ആന്റണി, കെ പി എസ് സി ലളിത എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നാൽ ഈ ചിത്രത്തിലെ ഒരു രംഗത്തിൽ തന്റെ ചിത്രം അനുവാദമില്ലാതെ പ്രദർശിപ്പിച്ചു എന്ന ആരോപണവുമായി മുംബൈ സ്വദേശിനിയായ ചേതന കപൂർ എന്ന യുവതി രംഗത്തെത്തിയിരിക്കുകയാണ്. രംഗത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതം  ട്വിറ്ററിലൂടെയാണ് യുവതി ഈ കാര്യം വെളിപ്പെടുത്തിയത് ഒരു പബ്ലിക്‌ ഫോറത്തിൽ ബോഡി ഷെയ്മിങ്ങുമായി ബന്ധപ്പെട്ട് തന്റെ ഫോട്ടോ വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ രംഗത്തിന്റെ ഉടമസ്ഥാവകാശം തനിക്ക് തരണമെന്നും യുവതി ആവശ്യപ്പെട്ടു ദുൽഖർ സൽമാനെ ടാഗ് ചെയ്ത് പബ്ലിഷ് ചെയ്ത പോസ്റ്റിൽ ക്ഷമാപണവുമായി ദുൽഖറും രംഗത്തെത്തി. തെറ്റ് സമ്മതിക്കുന്നുവെന്നും ഇത് മനഃപൂർവം ആയിരുന്നില്ലെന്നും ദുൽഖർ പറഞ്ഞു. സംവിധാ...

വിജയിയുടെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്നു; ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ

മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. തമിഴ് സൂപ്പർ താരം വിജയിയുടെ മകൻ ജേസൺ സഞ്ജയ്  നായകനായി അരങ്ങേറാൻ പോകുന്ന ചിത്രത്തിന്റെ ചർച്ചകൾ തമിഴകത്ത് ചൂട് പിടിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം നിർമിക്കുകയും വില്ലനായി ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യും. ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയിരിക്കും ഈ വരുന്ന ചിത്രം. തെലുങ്ക് വേർഷനിലും വിജയ് സേതുപതി തന്നെയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സന തന്നെയാകും തമിഴിലും ചിത്രം സംവിധാനം ചെയ്യുക. മൈത്രി മൂവി മേക്കേർസ് സഹ നിർമാതാക്കൾ ആകും വിജയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച മാസ്റ്റർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഈ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ഫിലിം മേക്കിങ്‌ സംബദ്ധമായ കോഴ്സ് പഠിക്കാൻ ഇപ്പോൾ കാനഡയിൽ ആണ് ജേസൺ സഞ്ജയ്. കൊറോണ പ്രതിസന്ധി കഴിയുമ്പോൾ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും

'പ്ലീസ് എന്റെ പേരൊന്ന് പറയൂ ?' റോക്കിനോട് കളിദാസിന്റെ അപേക്ഷ

ഇന്ന് ലോക സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസൻ. വേൾഡ് റെസ്ലിങ് മത്സരങ്ങളിലൂടെ ടെലിവിഷനിലെ സൂപ്പർ താരമായി മാറിയ ഡ്വെയ്ൻ ജോൺസൻ റോക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു ശേഷം ആക്ഷൻ താരമായി ഹോളിവൂഡിലെത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോക സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ ഒരു സോഷ്യൽ മീഡിയ ലൈവ് വീഡിയോയിൽ മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാമിട്ട കമന്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ താരങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് വരുമ്പോൾ ആരാധകർ അതിനു താഴെ ഒട്ടേറെ കമെന്റുകളുമായി വരാറുണ്ട്. അവരിൽ പലരുടേയും ആവശ്യം തങ്ങളുടെ പേരൊന്നു പറയാമോ എന്നായിരിക്കും. പലപ്പോഴും താരങ്ങൾ അത് കാണുകയും ആ മെസേജ് ഇടുന്നവരുടെ പേര് പറഞ്ഞു പറയുകയും ചെയ്യും. ഇപ്പോൾ ഇതേ അപേക്ഷയാണ് കാളിദാസ് ജയറാം ഡ്വെയ്ൻ ജോൺസന്റെ ലൈവ് വീഡിയോക്ക് താഴെ കമെന്റ് ആയി ഇട്ടതു. ഏതായാലും കാളിദാസ് ജയറാം ഇട്ട പ്ലീസ് എന്റെ പേരൊന്നു പറയൂ എന്ന കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. നമ്മൾ ആരാധിക്കുന്ന, ഇഷ്ട്ടപെടുന്ന പല താരങ്ങളും...

ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര തിരക്കഥ രചന മത്സരം: 50000 രൂപ നിർമാണ സഹായം, രാജ്യാന്തര ഡോക്യുമെന്‍ററി-ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രത്യേക പാക്കേജായി പ്രദര്‍ശിപ്പിക്കും

സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ദിനങ്ങളില്‍ പ്രത്യാശയും അതിജീവന സന്ദേശവും പകര്‍ന്നുനല്‍കുന്ന ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേരളം ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര തിരക്കഥ  രചനാ മത്സരം സംഘടിപ്പിക്കും. ലോക്ക്ഡൗണ്‍ കാലത്ത് കലാകാരന്മാരുടെയും കലാകാരികളുടെയും സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ദുരിതകാലത്തോടുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മത്സരം. 'ഏകാന്തവാസവും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് തിരക്കഥകള്‍ തയ്യാറാക്കേണ്ടത്. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് മലയാളികള്‍ അഭിമുഖീകരിക്കുന്ന ഏകാന്തവാസത്തിന്‍റെയും അതിജീവന ശ്രമങ്ങളുടെയും കലാപരമായ ആവിഷ്കാരങ്ങളായിരിക്കണം രചനകള്‍. 10 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ളതാകണം തിരക്കഥകള്‍. മലയാളത്തിലോ ഇംഗ്ലീഷിലോ സമര്‍പ്പിക്കാം. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പൊതുവിഭാഗം, വനിതകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേക വിഭാഗം ഉണ്ടാകും. ചലച്ചിത്രമേഖലയി...

മണി ഹെയ്സ്റ്റ്: പ്രൊഫസറുടെ വേഷപ്പകർച്ചയിൽ മലയാള താരം ജയസൂര്യ

ലോകം മുഴുവൻ ആരാധകരുള്ള സ്പാനിഷ് വെബ്‌സീരിസാണ് 'La Casa De Papel' അഥവാ മണി ഹെയ്സ്റ്റ്. സ്പാനിഷ് ചാനൽ ആയ ആന്റീന 3 യിൽ സംപ്രേഷണം തുടങ്ങിയ സീരീസ് ഓൺലൈൻ ഭീമൻമാരായ നെറ്റ്ഫ്ലിക്‌സ് ഏറ്റെടുത്തതോടെ ലോകം മുഴുവൻ പ്രസിദ്ധി നേടുകയായിരുന്നു. മണി ഹെയ്സ്റ്റിലെ കേന്ദ്ര കഥാപാത്രമായ പ്രൊഫസർ സെർജിയോ മർക്വിന എല്ലാവരുടെയും ഇഷ്ട കഥാപാത്രമാണ്. അലവാരോ മോർടെ എന്ന സ്പാനിഷ് നടൻ ഗംഭീരമാക്കിയ ആ കഥാപാത്രം മിക്ക നടന്മാരുടെയും സ്വപ്ന കഥാപാത്രമായി മാറിക്കഴിഞ്ഞു ഹിന്ദി നടൻ ആയുഷ്മാൻ ഖുറാന താൻ പ്രൊഫസറിനെ പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കാത്തിരിക്കുകയാണെന്ന് ഈയിടെ പറയുകയുണ്ടായി. അതേ പോലെ തന്നെ പ്രൊഫസർ കഥാപാത്രത്തിന് വേണ്ടിയുള്ള തന്റെ സ്വപ്നങ്ങൾ പാതി യാഥാർഥ്യമായി എന്ന് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് താമിർ ഓക്കെ എന്ന പ്രതിഭ നിർമിച്ച പിക്ചർ ആർട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജയസൂര്യ പ്രൊഫസർ ആയിട്ടുള്ള തന്റെ വേഷപകർച്ചക്ക് ആഗ്രഹം പ്രകടിപ്പിച്ചത് ജയസൂര്യയുടെ വാക്കുകൾ: "Thamir,making my dreams a partial reality through his art. 🥰🥰🥰 Thamir Okey"

സോഷ്യൽ മീഡിയ മത്സരം: ലാലേട്ടനും ദുൽഖറും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

ലാലേട്ടനും ദുൽഖർ സൽമാനും സോഷ്യൽ മീഡിയയിൽ ഒന്നാമതെത്താനുള്ള മത്സരം തുടരുകയാണ്. മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ട്വിറ്റർ അടക്കി വാഴുമ്പോൾ ഇൻസ്റ്റഗ്രാമിൽ മുൻതൂക്കം ദുൽഖർ സൽമാനാണ്. മലയാളം ഇൻഡസ്ട്രിയിലെ പ്രധാനികളായ ഇവരാണ് ഇന്ന് സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത്. മോഹൻലാൽ ട്വിറ്റെറിൽ 6 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. തെന്നിന്ത്യയിൽ തന്നെ നടന്മാരുടെ പട്ടികയിൽ ട്വിറ്റെർ ഫോളൊവെഴ്സിന്റെ കാര്യത്തിൽ മഹേഷ് ബാബു, ധനുഷ് എന്നിവരുടെ പിന്നിൽ മോഹൻലാലും ഉണ്ട്. ദുൽഖറിന് ട്വിറ്ററിൽ ഉള്ളത് 1.8 മില്യൺ ഫോളോവേഴ്സ് ആണ്. എന്നാൽ ഇൻസ്റ്റഗ്രാമിൽ ദുൽഖർസൽമാൻ രണ്ടു ദിവസങ്ങൾ മുൻപ് 5 മില്യൺ ഫോളോവേഴ്സിനെ പിന്നിട്ടു. ഇതിന്റെ സന്തോഷം പങ്കുവെക്കുവാൻ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആരാധകരുമായി സംവദിച്ചിരുന്നു. മോഹൻലാൽ ഇൻസ്റ്റഗ്രാം എടുത്തിട്ട് കുറെ നാളായില്ലെങ്കിലും ദുൽഖറിനു തൊട്ടുപിന്നാലെ 2.3 മില്യൻ ഫോളോവേഴ്സുമായി അദ്ദേഹവും ഉണ്ട്. ഫേസ്ബുക്കിൽ 5.1 മില്യൺ ലൈക്ക്‌സ് നേടി ദുൽഖർ സൽമാൻ മുന്നിൽ നിൽക്കുമ്പോൾ ഏകദേശം 5 മില്യൺ ലൈക്ക്‌സ് നേടി മോഹൻലാൽ തൊട്ടുപിന്നാലെ ഉണ്ട്. പൃഥ്വിരാജ്...

മകന്റെ കൊറോണ ഭേദമായി; കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ എം പദ്മകുമാർ

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകനായ എം പത്മകുമാറിന്റെ മകൻ കൊറോണ വൈറസിൽ നിന്നും മുക്തനായിരുന്നു. ഈ വിഷയത്തിൽ സർക്കാരിനോടും ഒപ്പം ആരോഗ്യ പ്രവർത്തകരോടും നന്ദി അറിയിക്കുകയാണ് അദ്ദേഹം. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു സംവിധായകന്റെ മകൻ. ഏവർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെയാണ്: "Dear all , My son Akash and his colleague Eldho Mathew has been discharged from Kalamassery M C, after the treatment of COVID 19 successfully.. Lots of thanks & Love to the Doctors, nurses and all  other health workers who were dedicated to fight against this disease.. And my love to   the Captain of the entire team our Honourable CM, Sri PINARAYI VIJAYAN, our health Minister Smt. Shylaja teacher, our district Collector S. Suhas and all... This is not just an expression of gratitude, also my pride about my state, my Government which is No: 1  among  t...

ആര്യ സംവിധായകനും അല്ലു അർജ്ജുനും വീണ്ടും ഒന്നിക്കുന്നു

കൊറോണ വൈറസ് ലോകത്തിൽ മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചത് കൊണ്ട് താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത അല്ലുഅർജുനെ മലയാളികൾക്ക് മറക്കാനാവില്ല. താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹം. ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ‘പുഷ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ റിലീസ് ചെയ്തു. ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത്‌ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ അല്ലു അർജുൻ കഴിഞ്ഞവർഷം പ്രളയം വന്നപ്പോഴും മലയാളികളെ സഹായിച്ചിരുന്നു.

ദളപതി 65: കാജൽ അഗർവാളും പൂജ ഹെഗ്ഡെയും നായികമാർ

വിജയ്-ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ റിലീസ് കൊറോണ പ്രതിസന്ധി ഘട്ടത്തിൽ അനിശ്ചിതമായി നീളുകയാണ്. എന്നാൽ ദളപതിയുടെ 65ആമത്തെ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ തമിഴകത്ത് ചൂട്‌ പിടിക്കുകയാണ് എ ആർ മുരുഗദോസ് ആണ് ദളപതി 65 സംവിധാനം ചെയ്യുക. നിർമാണ രംഗത്തെ വമ്പന്മാരായ സൺ പിക്ചേർസ്‌  ചിത്രം നിർമിക്കും. വിജയുടെ ഹിറ്റ് ചിത്രമായിരുന്ന തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടായിരിക്കും പുതിയ ചിത്രം വരുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് ചിത്രത്തിൽ ഒരു നായിക പൂജ ഹെഗ്‌ഡെയും മറ്റൊരു നായിക കാജൽ അഗർവാളും ആയിരിക്കും. പൂജ ഹെഗ്‌ഡെയുടെ വിജയിയോടൊപ്പമുള്ള ആദ്യ ചിത്രമായിരിക്കും ഇത്. കാജൽ അഗർവാൾ തുപ്പാക്കിയിൽ വിജയിയുടെ നായികയായിരുന്നു. തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം വരുന്നതെങ്കിൽ അത്‌ നടൻ വിജയിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകും. ഇതുവരെ വിജയിയുടെ ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയിട്ടില്ല എന്നതാണ് കാരണം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം

അഞ്ചാം പാതിരാ ടെലിവിഷൻ സ്ക്രീനുകളിലേക്ക്

2020ൽ മലയാള സിനിമയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'അഞ്ചാം പാതിരാ'. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ഈ ചിത്രം മോളിവുഡിലെ ത്രില്ലർ ചിത്രങ്ങളുടെ മുഖമുദ്ര തന്നെ മാറ്റി കളഞ്ഞു. കുഞ്ചാക്കോ ബോബൻ പ്രധാന വേഷം അവതരിപ്പിച്ച 'അഞ്ചാം പാതിരാ' ബ്ലോക്ക്ബസ്റ്റർ വിജയവും സ്വന്തമാക്കിയിരുന്നു. ഏപ്രിൽ 14 വരെ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിംഗിന് ഇക്കാലയളവിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ 'അഞ്ചാം പാതിരാ' യുടെ ഓൺലൈൻ റിലീസ്‌ ഉടൻ ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അതിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് മറുപടിയാണ് മിഥുൻ മാനുവൽ തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചിത്രം നേരിട്ട് ടെലിവിഷൻ സ്ക്രീനുകളിലേക്ക് എത്തുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യ ടിവി യിലൂടെ ഏപ്രിൽ 10 ന് വൈകിട്ട് 6:30 നാണ് അഞ്ചാം പാതിരയുടെ ടെലിവിഷൻ റിലീസ്.

ലോക്ക്ഡൗൺ വിരസതയകറ്റാൻ സാംസ്കാരിക വകുപ്പ് വക പാട്ടുമത്സരം

ലോക്ക്ഡൗൺ വിരസതയകറ്റാൻ കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പും മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും ചേർന്ന് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു മാപ്പിളപ്പാട്ട് പാടി മൊബൈലിൽ പകർത്തി വീഡിയോയും ജനന തീയതി തെളിയിക്കുന്ന രേഖയുടെ ചിത്രവും ചേർത്ത് +91 92071 73451 എന്ന വാട്‌സ്ആപ്പ്‌ നമ്പറിലേക്ക് അയയ്ക്കൂ സമ്മാനങ്ങളും സാക്ഷ്യപത്രവും നേടൂ വിഭാഗങ്ങൾ: 1. ബാല്യം- 12 വയസ്സ് വരെ 2. കൗമാരം- 13-19 വയസ്സ് വരെ 3. യൗവ്വനം- 20-35 വയസ്സ് വരെ 4. പൊതു വിഭാഗം- 36 വയസ്സ് മുതൽ നിബന്ധനകൾ: പാട്ടുകാർക്ക് 2 പാട്ടുകൾ പാടി അയക്കാം (ട്രഡീഷനൽ & ജനപ്രിയ ഗാനം) വായ്പ്പാട്ട് മാത്രമാണ് സ്വീകാര്യം മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരായ ഫിറോസ് ബാബു, മുക്കം സാജിത, ഫൈസൽ എളേറ്റിൽ തുടങ്ങിയവർ വിധി നിർണയിക്കുന്നു അവസാന തീയതി: ഏപ്രിൽ 10

ഈ കോറോണക്കാലത്തും ഈ മലയാള ചിത്രം മുടക്കമില്ലാതെ ഷൂട്ടിങ് തുടരുന്നു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര മേഖല ഉള്‍പ്പെടെ പൂര്‍ണമായും സ്തംഭിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടരുന്നൊരു മലയാള ചിത്രമുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരിക്കുന്ന സിനിമ. സിനിമയുടെ പേരും രാജ്യത്തിന്റെ പേര് തന്നെയാണ് ജിബൂട്ടി. മാര്‍ച്ച് 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരുമെന്ന് സിനിമ നിര്‍മ്മാണ നിര്‍വഹണ ചുമതലയുള്ള സഞ്ജയ് പടിയൂര്‍ പ്രതികരിച്ചു. ജിബൂട്ടിയില്‍ കൊവിഡ് 19 നിയന്ത്രണങ്ങളും സിനിമ ചിത്രീകരിക്കുന്ന ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണ്. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ജിബൂട്ടിയിലെ ലൊക്കേഷനിലാണ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ഉപ്പും മുളകും പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു ആണ് ജിബൂട്ടിയുടെ സംവിധായകന്‍. ജിബൂട്ടിയിലെ മലയാളി വ്യവസായികളായ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും സിനിമ. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ ന...

Facebook

Recommended Calls