റോയൽ സിനിമാസ് നിർമിക്കുന്ന രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. ശ്യാമപ്രസാദും അജയ് വാസുദേവുമാണ് ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്. ഇതിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുമെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിയോടൊപ്പം ഉടനെ ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് സാറാ ജോസഫിന്റെ 'ആളോഹരി ആനന്ദം' ആണെന്ന് സംവിധായകൻ ശ്യാമപ്രസാദ് ദി ക്യൂവിനോട് പറഞ്ഞു. ഇതിൽ ഏത് ചിത്രമാണ് ആദ്യം നടക്കുകയെന്ന് ഇപ്പോൾ പറയാറായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2007ൽ പുറത്തിറങ്ങിയ 'ഒരേ കടൽ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അതിൽ മമ്മൂട്ടി അവതരിപ്പിച്ച എസ്.ആർ നാഥൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആ വർഷം മികച്ച മലയാളം ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡും ചിത്രം സ്വന്തമാക്കിയിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' ,ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റ് ' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. ദി പ്രീസ്റ്റിന്റെ റിലീസ് തീയതി ഇന്ന് പ്രഖ്...