Skip to main content

Posts

Showing posts from May, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

20 കോടി നഷ്ടം വരുത്തി ബിഗിൽ : പ്രതികരണവുമായി നിർമാതാവ്

ആറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം 'ബിഗിൽ' 20 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ അർച്ചന കൽപാത്തി ട്വിറ്ററിലൂടെ അറിയിച്ചു. അർച്ചന കൽപാത്തി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിഗിൽ 20 കോടി രൂപയുടെ നഷ്ടം വരുത്തിയ കാര്യം പറഞ്ഞത് എന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയുടെ സത്യാവസ്ഥ ഒന്നുകൂടി പരിശോധിക്കൂ എന്ന് അർച്ചന കൽപാത്തി ട്വിറ്ററിലൂടെ ദേശീയ മാധ്യമത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2019 ദീപാവലി ദിവസമാണ് വിജയ് - ആറ്റ്ലി കൂട്ടുകെട്ടിൽ പിറന്ന ബിഗിൽ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ നിന്നുൾപ്പടെ വൻ കളക്ഷനും ചിത്രം നേടിയിരുന്നു. ജാക്കി ഷെറോഫ്, നയൻതാര, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തുടർച്ചയായി 3 ചിത്രങ്ങൾ പരാജയം; ഈ വണ്ടി ഇനി അധികം ഓടില്ല എന്ന് വിമർശിച്ചവർക്ക് മറുപടിയുമായി ദുൽഖർ

ശ്രീനാഥ് രാജേന്ദ്രൻ 2012ൽ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് ദുൽഖർ സൽമാൻ. തുടർന്ന് ഉസ്താദ് ഹോട്ടൽ, ABCD, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം നായകനായി എന്നാൽ 2013-2014 കാലഘട്ടത്തിൽ ദുൽഖർ സൽമാന്റെ കരിയർ വളരെ മോശം അവസ്ഥകളിലൂടെയാണ് കടന്ന് പോയത്. നായകനായി അഭിനയിച്ച 3 ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തുടർച്ചയായി പരാജയപ്പെട്ടു.  നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഇറങ്ങിയ പട്ടം പോലെ എന്ന ചിത്രം പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ്. ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ചിത്രം ഒരു വലിയ പരാജയമായിരുന്നു. പിന്നീട് ശരത് ഹരിദാസൻ സംവിധാനം ചെയ്ത സലാല മൊബൈൽസ്, ബാലാജി മോഹൻ സംവിധാനം ചെയ്ത സംസാരം ആരോഗ്യത്തിനു ഹാനികരം എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.  തുടർച്ചയായി ഈ 3 ചിത്രങ്ങളുടെ പരാജയം നടന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തി എന്നു വേണം പറയാൻ. ഈ വണ്ടി ഇനി അധികകാലം ഓടില്ല എന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു. എന്നാൽ 2014 മധ്യത്തിൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രവും അതിലെ ദുൽഖറിന്റെ അജു എന്ന...

കേരളത്തിൽ കുടുങ്ങിയ 117 ഒഡീഷ പെൺകുട്ടികളെ എയർ ലിഫ്റ്റ് ചെയ്ത് ബോളിവുഡ് താരം

ലോക്ക് ഡൗൺ സമയത്ത് പ്രതിസന്ധിയിലായ ദിവസവേദനക്കാരെ സഹായിച്ചും, ബോംബെയിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിൽ എത്താൻ ബസ്സുകൾ ഒരുക്കിയും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡ് താരം സോനു സൂദ്. ഇപ്പോഴിതാ കേരളത്തിൽ കുടുങ്ങിയ 117 ഒഡീഷ പെൺകുട്ടികളെ വിമാനം മാർഗ്ഗം നാട്ടിൽ എത്തിച്ച് വീണ്ടും കൈയ്യടി നേടിയിരിക്കുകയാണ് താരം. കേരള സർക്കാരിന്റെയും ഒഡീഷ സർക്കാരിന്റെയും അനുമതിയോടെ കൊച്ചിയിൽ നിന്നും ഭുവനേശ്വറിലേക്കാണ് അദ്ദേഹം വിമാനം ഒരുക്കിയത്. എയർ ലിഫ്റ്റിനുവേണ്ടി ബാംഗ്ലൂരിൽ നിന്നാണ് പ്രത്യേക വിമാനം സോനു സൂദ് എത്തിച്ചത്. സോനു സൂദിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ട് രാജ്യസഭ എം.പി അമർ പട്നായിക് രംഗത്തെത്തിയിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ പാവപ്പെട്ടവരെ സഹായിക്കാനുള്ള താങ്കളുടെ മനസ്സിനെ അഭിനന്ദിക്കുന്നുവെന്ന് അമർ പട്‌നായിക് ട്വിറ്ററിൽ കുറിച്ചു. 'ഗർ ബചാവോ' എന്ന പരിപാടിയിലൂടെ ആയിരക്കണക്കിന് ആളുകളെ നാട്ടിൽ എത്തിക്കാൻ ബോളിവുഡ് താരം സോനു സൂദിനും അദ്ദേഹത്തിന്റെ സുഹൃത്ത് നീതി ഗോയലിനും സാധിച്ചു. ഒരുപാട്പേർക്ക് മാതൃകയാക്കാവുന്ന ഈ പരിപാടിയ്ക്ക് രാജ്യത്തിന്റെ പല കോണിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്...

മറ്റൊരു ചിത്രത്തിന്റെ സെറ്റും തകർച്ചയുടെ വക്കിൽ

ടൊവിനോ തോമസ് നായകനാകുന്ന 'മിന്നൽ മുരളി' എന്ന ചിത്രത്തിന്റെ ആലുവയിലുള്ള സെറ്റ് തകർത്ത സംഭവം ഈയിടെ വൻ വിവാദമായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ സിനിമ മേഖല നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സൈറ്റുകളുടെ സംരക്ഷണം. ഇപ്പോഴിതാ സ്റ്റേഷൻ 5 എന്ന ചിത്രത്തിന്റെ അട്ടപാടിയിലെ സെറ്റ് ശക്തമായ കാറ്റിൽ തകർച്ചയുടെ വക്കിലാണ്. ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് കാനത്തൂരാണ് തന്റെ സിനിമയുടെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതാ : ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ എന്റെ സിനിമയായ സ്റ്റേഷന്‍ 5 നു വേണ്ടി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്തെ മലമുകളില്‍ കുടിലുകള്‍ സെറ്റിട്ടിട്ടുണ്ട്. 16 കുടിലുകളാണ് ഞങ്ങള്‍ അവിടെ നിര്‍മ്മിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 ന് ഞങ്ങള്‍ക്ക് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു. വളരെ വേദനയോടെയാണ് ഞങ്ങള്‍ അട്ടപ്പാടിയില്‍ നിന്നും മടങ്ങിയത്. സെറ്റില്‍ ഒരു മുഴുവന്‍ സമയ കാവല്‍ക്കാരനെ നിര്‍ത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പക്ഷെ കാറ്റും മഴയുമൊന്നും തടുത്തു നിര...

അഞ്ചു മിനിറ്റിലധികം 'എനിക്ക് ശ്വാസം മുട്ടുന്നു, കുറച്ചു വെള്ളം തരൂ' എന്നപേക്ഷിച്ചിട്ടും അവർ അത് ചെവിക്കൊണ്ടില്ല

അമേരിക്കയിലെ മിനിസോട്ടയിൽ പോലീസുകാരന്റെ കാൽമുട്ടിനിടയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡിന്റെ മരണം ആഗോളതലത്തിൽ ചർച്ചയാകുന്നു മനുഷ്യാവകാശത്തിന്റെ അപ്പോസ്തലൻമാരായ അമേരിക്കയിലെ ഒരിക്കലും അവസാനിക്കാത്ത വർണവെറിയുടെ പുതിയ  അധ്യായമാണ് ഫ്ലോയ്ഡിന്റെ കൊലപാതകം.  അഞ്ചു മിനിറ്റിലധികം നേരമാണ് എനിക്ക് ശ്വാസം മുട്ടുന്നു വെള്ളം തരൂ എന്ന് ഫ്ലോയ്ഡ് കരഞ്ഞു പറഞ്ഞത്. അതൊന്നും ഹൃദയശൂന്യരായ ആ പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സലിയിച്ചില്ല. അവർ ക്രൂരത തുടരുകയും ഒരു പോലീസുകാരന്റെ കാൽമുട്ടിനിടയിൽ ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നു. ഒരു റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഫ്ലോയ്ഡ്. കള്ളചെക്ക് കേസിലാണ് അയാളെ അറസ്റ്റ് ചെയ്തത്. നിരായുധനായ ഫ്ലോയ്ഡിനെ കൈ വിലങ്ങുകൾ അണിയിച്ചിരുന്നു. ഇതിന്‌ പുറമെയാണ് തറയിൽ കിടത്തി മിനിറ്റുകളോളം അയാളുടെ കഴുത്ത് ഞെരിച്ചത്.  സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കറുത്ത വർഗ്ഗക്കാരനോടുള്ള അമേരിക്കൻ പോലീസിന്റെ അനീതിക്കെതിരെ രാജ്യത്തു വൻ തോതിലുള്ള പ്രതിഷേധം ആളിപ്പടരുകയും അത് ലോകശ്രദ്ധ നേടുകയും ചെയ്തു. ഇതോടെ സംഭവത്തിന് കാരണക്കാര...

'പ്രേമ'ത്തിന് ശേഷം ഒരു മമ്മൂട്ടി ചിത്രം പ്ലാൻ ചെയ്തിരുന്നു : അൽഫോൻസ് പുത്രൻ

'നേരം','പ്രേമം' എന്നീ നിവിൻ പോളി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. മലയാളികൾ കണ്ടു ശീലിച്ച പ്രണയ ചിത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായൊരു അവതരണമായിരുന്നു 'പ്രേമം' എന്ന സിനിമയിൽ അൽഫോൻസ് പുത്രൻ കാഴ്ചവെച്ചത്. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച പ്രേമത്തിന് ശേഷം നീണ്ട അഞ്ചു വർഷത്തെ ഇടവേള എടുത്തിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. എന്നാൽ ഇതിനിടയിലും രണ്ട്, മൂന്ന് പ്രോജക്ടുകൾ ചെയ്യാൻ പ്ലാനിട്ടിരുന്നതായും, ചില കാരങ്ങളാൽ അവ നടന്നില്ലെന്നും അൽഫോൻസ് പുത്രൻ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള തമിഴ് ചിത്രമാണ്. മമ്മൂട്ടി, അരുൺ വിജയ് എന്നിവരെ അണിനിരത്തി ഒരു തമിഴ് ചിത്രം ചെയ്യാൻ പ്ലാനിട്ടിരുന്നതായും എന്നാൽ ചിത്രത്തിന്റെ ബജറ്റ് വളരെ വലുതായതിനാൽ അത് ഉപേക്ഷിക്കുകയാണുണ്ടായതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. രണ്ടാമതായി കാളിദാസ് ജയറാമിനെ നായകനാക്കി ഒരു മ്യൂസിക്കൽ പ്ലാൻ ചെയ്തിരുന്നു. പക്ഷെ, കാളിദാസിന്റെ ഡേറ്റ്‌ പ്രശ്നമായതിനാൽ അതും നിർത്തിവെയ്ക്കേണ്ടി വന്നു. ...

'അയ്യപ്പനും കോശിയും' തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയും?

സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയും അഭിനയിക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. പൃഥ്വിരാജ് അഭിനയിച്ച ഹവീൽദാർ കോശിയായി കാർത്തിയും, ബിജുമേനോൻ അവതരിപ്പിച്ച എസ്.ഐ അയ്യപ്പൻ നായരായി സൂര്യയും അഭിനയിക്കുമെന്ന് പിങ്ക് വില്ല ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ആടുകളം, ജിഗർതണ്ട തുടങ്ങിയ തമിഴിലെ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച കതിരസൻ ആണ് 'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. താര സഹോദരന്മാർ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത തമിഴ് സിനിമ ലോകത്ത് വൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കുറിച്ച് ദിവസങ്ങൾക്ക് മുൻപ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ ആര്യ അവതരിപ്പിക്കും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര്യ തന്നെ ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി. കോളിവുഡിലെ പ്രമുഖ താരം ശശികുമാറും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിർണായക വെളിപ്പെടുത്തലുമായി അൽഫോൻസ് പുത്രൻ; പ്രേമത്തിലും നേരത്തിലും നായകനായി തീരുമാനിച്ചത് നിവിൻ പോളിയെ അല്ല!

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് സംവിധായകരുടെ ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഈ രണ്ടു ചിത്രങ്ങളിലും നിവിൻ പോളി ആയിരുന്നു നായകൻ. എന്നാൽ ഈ രണ്ടു ചിത്രങ്ങളിലേക്കും നായകന്മാരായി ആദ്യം പരിഗണിച്ചിരുന്നത് മറ്റു രണ്ടു നടന്മാരെയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം നേരം എന്ന സിനിമയുടെ തമിഴ് പതിപ്പിൽ നടൻ ജയ് ആണ് നായകനായി പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ താരം സംവിധായകന്റെ കോളുകൾ അറ്റൻഡ് ചെയ്യാതെ വന്നതോടെ വൈഭവ് എന്ന നടനെ പരിഗണിച്ചു. എന്നാൽ പിന്നീട് പ്രൊഡ്യൂസറുടെ നിർദേശപ്രകാരം 'നെഞ്ചോടു ചേർത്തു' എന്ന തന്റെ ഹിറ്റ് ആൽബത്തിലെ കോംബോയായ നിവിനെയും നസ്രിയയെയും നായിക-നായകന്മാരായി തമിഴ് പതിപ്പിലും  തീരുമാനിക്കുകയായിരുന്നു.  അതുപോലെ തന്നെ പ്രേമത്തിൽ നായകനാക്കാൻ നിർമാതാവ് അൻവർ റഷീദ് നിർദേശിച്ചത് ദുൽഖർ സൽമാനെ ആയിരുന്നു. എന്നാൽ അൽഫോൻസ് പുത്രനും നിവിൻ പോളിയുമായുള്ള സുഹൃത്ത് ബന്ധം കണക്കിലെടുത്ത് നിവിൻ പോളിയെ നായകനാകാൻ പിന്നീട് രണ്ടു പേരും തീരുമാനിക്കുകയായിരുന്നു.  മലയാള സിനിമയില്‍ പല തലങ്ങളില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍...

'ലക്ഷ്മി ബോംബ് 'ന്റെ ഡിജിറ്റൽ അവകാശം 125 കോടി രൂപയ്ക്ക് വിറ്റെന്ന് റിപ്പോർട്ട്

തമിഴ് സിനിമ താരം രാഘവ ലോറൻസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ ചിത്രം 'ലക്ഷ്മി ബോംബ് 'ന്റെ ഡിജിറ്റൽ അവകാശം 125 കോടി രൂപയ്ക്ക് ഹോട്സ്റ്റാർ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. ലോക്ക് ഡൗൺ കാരണം തീയേറ്റർ റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന ചിത്രം ഹോട്സ്റ്റാർ വഴി നേരിട്ട് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. 'ലക്ഷ്മി ബോംബ്‌ 'ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ലോക്ക് ഡൗൺ കാരണം നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നാലും ഏകദേശം ഒരു മാസം കഴിഞ്ഞു മാത്രമേ ഡിജിറ്റൽ റിലീസ് ഉണ്ടാവുകയുള്ളൂ എന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. രാഘവ ലോറൻസ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച 'മുനി 2: കാഞ്ചന' യുടെ ഹിന്ദി റീമേക്ക് ആണ് 'ലക്ഷ്മി ബോംബ് '. അക്ഷയ് കുമാറിനെ കൂടാതെ കിയാറാ അദ്വാനി, ശരദ് കാൽക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ അരങ്ങേറി സുരേഷ് ഗോപി : ആരാധകരെ ആവേശത്തിലാഴ്ത്തി ആദ്യ പോസ്റ്റ്

ഇൻസ്റ്റഗ്രാമിൽ അരങ്ങേറി മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സുരേഷ് ഗോപി. പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്ന വിവരം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അറിയിച്ചത്. രണ്ട്  ദിവസം കൊണ്ട് 9000 ഫോളോവേഴ്സിനെയാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ ആരാധകരെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ്. "ഇന്നലെ"യുടെ കരുത്തിൽ "കളിയാട്ടം",പെരുങ്കളിയാട്ടം...God bless beginning...എന്ന ക്യാപ്ഷനോടുകൂടി 1994 ൽ പുറത്തിറങ്ങിയ 'കമ്മീഷണർ' എന്ന ചിത്രത്തിലെ ഭരചന്ദ്രൻ ഐ.പി.എസ്സിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം ലിങ്ക് ഇതാ  https://instagram.com/thesureshgopi?igshid=frmgd8mbat9q അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' ആണ്. 

ദുൽഖർ സൽമാനുമായി ചിത്രമൊരുക്കാൻ ജിത്തു ജോസഫ്

മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ദൃശ്യം എന്ന ക്ലാസിക് ഒരുക്കിയ ജീത്തു ജോസഫ്, ഇപ്പോൾ മോഹൻലാലിനെ നായകനാക്കി അതിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള പ്ലാനിലാണ്. ദൃശ്യം 2 എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ആ ചിത്രം ലോക്ക് ഡൌൺ കഴിഞ്ഞാൽ ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിച്ചു അറുപതു ദിവസം കൊണ്ട് തീർക്കാനാണ് ജീത്തു തീരുമാനിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ആ ചിത്രം തീർത്തു കഴിഞ്ഞാൽ പിന്നീട് ജീത്തു ചെയ്യുന്നതും ഒരു മോഹൻലാൽ ചിത്രം തന്നെയാണ്. റാം എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിന്റെ പകുതി ഷൂട്ടിംഗ് ഇപ്പോഴേ തീർന്നു കഴിഞ്ഞു. എന്നാൽ റാമിന്റെ ഇനിയുള്ള ഷെഡ്യൂളുകൾ വിദേശത്തു ആയതു കൊണ്ട് തന്നെ കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് അതിന്റെ ഷൂട്ടിംഗ് നീണ്ടു പോകുന്നത്. ഇപ്പോഴിതാ മലയാളത്തിലെ യുവ താരം ദുൽഖർ സൽമാനെ നായകനാക്കിയും ഒരു ചിത്രം ചെയ്യാനുള്ള പ്ലാനിലാണ് താനെന്നു വെളിപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ഒരു സോഷ്യൽ മീഡിയ ലൈവ് ചാറ്റിലാണ് അദ്ദേഹം ഈ വിവരം തുറന്നു പറയുന്നത്. ദുൽഖർ സൽമാനെ ഒരിക്കൽ കണ്ടു താനൊരു വിഷയം അവതരിപ്പിച്ചു എന്നും അദ്ദേഹം അതുമായി മുന്നോട്ടു പോവാം എന്...

വിമാന അപകടം ചിത്രീകരിക്കാൻ യഥാർത്ഥ വിമാനം കെട്ടിടത്തിൽ ഇടിപ്പിച്ച് നോളൻ

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന 'ടെനെറ്റ് ' എന്ന ചിത്രത്തിന്റെ ട്രെയിലർ ഈയിടെ പുറത്തിറങ്ങിയിരുന്നു. നിമിഷങ്ങൾ കൊണ്ട് ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിച്ച ഈ ട്രെയിലറിന്റെ അവസാന ഭാഗത്ത്‌ ഒരു വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറുന്ന ഒരു രംഗം ഉണ്ട്. എന്നാൽ ആ രംഗം ബോയിങ് 747 വിമാനം യഥാർത്ഥ കെട്ടിടത്തിൽ ഇടിച്ചാണ് ചിത്രീകരിച്ചതെന്ന് ക്രിസ്റ്റഫർ നോളൻ ടോട്ടൽ ഫിലിം മാഗസീന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വി.എഫ്.എക്സിന്റെ സാധ്യത ഉള്ളപ്പോൾ ഇങ്ങനെ ഒരു സാഹസം ചെയ്യാനുള്ള കാരണവും നോളൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിമാനപകട രംഗം മിനിയേച്ചറുകളും വിഷ്വൽ ഇഫക്ട്സും ഉപയോഗിച്ച് ചിത്രീകരിക്കാനായിരുന്നു നോളന്റെ തീരുമാനം. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനായി കാലിഫോർണിയയിൽ ലൊക്കേഷൻ തപ്പിനടക്കുന്നതിനിടയിൽ ഒരു കൂട്ടം പഴയ വിമാനങ്ങൾ ക്രിസ്റ്റഫർ നോളന്റെയും സംഘത്തിന്റെയും ശ്രദ്ധയിൽ പെടുകയുണ്ടായി. അങ്ങനെ അവർ ഈ കൂട്ടത്തിൽ നിന്നും ഒരു പഴയ വിമാനം വാങ്ങി വിമാനപകട രംഗം ചിത്രീകരിക്കുകയായിരുന്നു. ത്രില്ലർ വിഭാഗത്തിൽ പെടുന്ന 'ടെനെറ്റ് ' ജൂലൈ 17 ന് ഇന്ത്യയിൽ റിലീസ് ചെയ്യുമെന്നാണ് ...

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രങ്ങൾ വീണ്ടും തീയേറ്ററുകളിലേക്ക്

ദുബായിയിൽ തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമകൾ വീണ്ടും വെള്ളിത്തിരയിൽ. ഇന്നു മുതലാണ് തീയേറ്ററുകൾക്ക് പ്രവർത്തിക്കാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയത്. തുടർന്ന് മൂന്ന് മലയാള ചിത്രങ്ങളാണ് ദുബായിൽ റീ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത 'ട്രാൻസ് ', ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫൊറൻസിക് ',സിനിമ താരം മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്യുന്ന അന്ന ബെൻ ചിത്രം 'കപ്പേള' എന്നിവയാണ് ജി.സി.സി യിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾ. യു.എ.ഇ സർക്കാരിന്റെ ഈ തീരുമാനം മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്. ദുൽഖർ സൽമാൻ അഭിനയിച്ച തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' ലും യു.എ.ഇ യിൽ ഇന്ന് റീ റിലീസ് ചെയ്തു.

Facebook

Recommended Calls