Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

നിർണായക വെളിപ്പെടുത്തലുമായി അൽഫോൻസ് പുത്രൻ; പ്രേമത്തിലും നേരത്തിലും നായകനായി തീരുമാനിച്ചത് നിവിൻ പോളിയെ അല്ല!


നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് സംവിധായകരുടെ ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഈ രണ്ടു ചിത്രങ്ങളിലും നിവിൻ പോളി ആയിരുന്നു നായകൻ. എന്നാൽ ഈ രണ്ടു ചിത്രങ്ങളിലേക്കും നായകന്മാരായി ആദ്യം പരിഗണിച്ചിരുന്നത് മറ്റു രണ്ടു നടന്മാരെയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം

നേരം എന്ന സിനിമയുടെ തമിഴ് പതിപ്പിൽ നടൻ ജയ് ആണ് നായകനായി പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ താരം സംവിധായകന്റെ കോളുകൾ അറ്റൻഡ് ചെയ്യാതെ വന്നതോടെ വൈഭവ് എന്ന നടനെ പരിഗണിച്ചു. എന്നാൽ പിന്നീട് പ്രൊഡ്യൂസറുടെ നിർദേശപ്രകാരം 'നെഞ്ചോടു ചേർത്തു' എന്ന തന്റെ ഹിറ്റ് ആൽബത്തിലെ കോംബോയായ നിവിനെയും നസ്രിയയെയും നായിക-നായകന്മാരായി തമിഴ് പതിപ്പിലും  തീരുമാനിക്കുകയായിരുന്നു. 


അതുപോലെ തന്നെ പ്രേമത്തിൽ നായകനാക്കാൻ നിർമാതാവ് അൻവർ റഷീദ് നിർദേശിച്ചത് ദുൽഖർ സൽമാനെ ആയിരുന്നു. എന്നാൽ അൽഫോൻസ് പുത്രനും നിവിൻ പോളിയുമായുള്ള സുഹൃത്ത് ബന്ധം കണക്കിലെടുത്ത് നിവിൻ പോളിയെ നായകനാകാൻ പിന്നീട് രണ്ടു പേരും തീരുമാനിക്കുകയായിരുന്നു. 

മലയാള സിനിമയില്‍ പല തലങ്ങളില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രനൊരുക്കിയ ‘പ്രേമം’ . ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുകയാണ്. 2015 മെയ് 29 നായിരുന്നു വമ്പന്‍ ഹിറ്റായ ചിത്രം റിലീസ് ചെയ്തത്. പ്രദർശനം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ആ വർഷത്തെ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഇത്.ചിത്രം 60 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയിരുന്നു. നായികമാരായി എത്തിയ അനുപമ പരമേശ്വരൻ, സായിപല്ലവി ,മഡോണ സെബാസ്റ്റ്യൻ എന്നിവരുടെയെല്ലാം ആദ്യത്തെ ചിത്രമായിരുന്നു പ്രേമം



Facebook

Recommended Calls