Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

റിലീസിന് തയ്യാറായി 'ഓപ്പറേഷൻ ജാവ'


വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ്, ലുക്മാൻ, മാത്യു തോമസ്, ജോണി ആന്റണി, ഇർഷാദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ഓപ്പറേഷൻ ജാവ' യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിൽ. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് തരുൺ മൂർത്തിയാണ്.


ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഫോട്ടോ പോലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ നടന്ന ഒരു കുറ്റാന്വേഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന് ' ശേഷം വി സിനിമാസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്.

'അയ്യപ്പനും കോശിയും' ചിത്രത്തിന് ശേഷം ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ് നിർവഹിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം സൗണ്ട് ഫാക്ടറാണ് 'ഓപ്പറേഷൻ ജാവ'യുടെ ശബ്ദ മിശ്രണം ചെയ്യുന്നത്. ചിത്രത്തിൽ ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ദീപക് വിജയൻ, അഖിൽ നാഥ്,  ധന്യ അനന്യ, മമിത ബൈജു, സ്‌മിനു സിജോ, വിനീത കോശി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Facebook

Recommended Calls