Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി


കോവിഡ്-19 മൂലമുള്ള ലോക്ക് ഡൗൺ കാരണം ചിത്രീകരണവും റിലീസിങും പ്രതിസന്ധിയിലായ മലയാള സിനിമ ലോകത്ത് നിന്നും ഒരു സന്തോഷ വാർത്ത. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുന്നു.
പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന 'യുവം' എന്ന ചിത്രത്തിന്റെ ടീസറാണ് ഈയിടെ പുറത്തിറങ്ങിയത്. സിനിമയുടെ തീയറ്റർ റിലീസ് എന്ന് നടക്കും എന്ന ആശങ്കകൾ നിലനിൽക്കെയാണ് പിന്നണി പ്രവർത്തകർ ടീസർ പുറത്തിറക്കിയത്.
സായ് കുമാർ, നെടുമുടി വേണു, അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'വൺസ് അപ്പോണെ ടൈം' ആണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിന് മുൻപ് തന്നെ പൂർത്തിയാക്കിയിരുന്നെന്നും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലായിരുന്നെന്നും സംവിധായകൻ പറഞ്ഞു. ഈ സമയത്ത് ടീസർ പുറത്തിറക്കിയതിലൂടെ ധാരാളം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭിച്ചെന്ന് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പിങ്കു പീറ്റർ വ്യക്തമാക്കി.

ചിത്രത്തിന്റെ ടീസർ ഇതാ :



Facebook

Recommended Calls