ദുൽഖർ സൽമാന്റെ വേഫറർ പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം വരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജയസൂര്യ നായകനായ 'അന്വേഷണം' എന്ന ചിത്രത്തിന് ശേഷം പ്രശോഭ് വിജയനാണ് ഈ ചിത്രം ഒരുക്കുന്നത്.
ഷെയിൻ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഇഷ്ക് 'ന്റെ രചന നിർവഹിച്ച രതീഷ് രവിയാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് വേഫറർ പ്രൊഡക്ഷൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം.
