Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കെ.ജി.എഫിന്റെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു

 


‌കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നതായി റിപ്പോർട്ട്. പാൻ ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ഈ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടായേക്കും. പ്രഭാസിന്റെ മൂന്ന് ചിത്രങ്ങൾ ഇതിനോടകം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോൾ കെ.ജി.എഫ് 2 ന്റെ ഷൂട്ടിങ് തിരക്കുകളിലാണ് സംവിധായകൻ പ്രശാന്ത് നീൽ.

ഈ സിനിമയുമായി ബന്ധപ്പെട്ട് സംവിധാകൻ പ്രശാന്ത് നീൽ പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നാൽ കെ.ജി.എഫ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനം ഇന്ന് നടത്തുകയുണ്ടായി.

ഹോംബാലെ ഫിലിംസ് നിർമിക്കുന്ന പുതിയ പാൻ ഇന്ത്യ ചിത്രത്തിന്റെ പ്രഖ്യാപനം ഡിസംബർ രണ്ടിന് നടത്തുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്‌. എന്നാൽ ഇത് പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. 


Facebook

Recommended Calls