നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തരയും അഭിനയത്തിലേക്ക്. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള പുരസ്‌കാരം നേടിയ 'കെഞ്ചിര' യുടെ സംവിധായകൻ മനോജ് ഖാന ഒരുക്കുന്ന 'ഖെദ്ദ' എന്ന ചിത്രത്തിലാണ് ആശ ശരത്തിനൊപ്പം ഉത്തര ശരത്തും അഭിനയിക്കുന്നത്.
സുധീർ കരമന, സുദേവ് നായർ, അനുമോൾ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബെൻസി നാസറാണ് നിർമിക്കുന്നത്. ആലപ്പുഴ എഴുപുന്നയിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.
