സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. ബോളിവുഡിൽ 400 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ മലയാളം റീമേക്ക് സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ്.
ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ്. കൂടതെ നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
അടുത്ത വർഷം ജനുവരി ഇരുപതിന് പൃഥ്വിരാജ് ഈ സിനിമയുടെ ഭാഗമാകുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്തത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്.
