Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

മോഹൻലാൽ - ബ്ലെസ്സി കൂട്ടുകെട്ട് വീണ്ടും

 

തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ബ്ലെസ്സി കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം വരുന്നു. ഈ ചിത്രം നിർമ്മിക്കാൻ പോകുന്ന രാജു മല്യത് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാഗം മൂവീസിന്റെ ബാനറിൽ ഭ്രമരം നിർമിച്ചതും ഇദ്ദേഹം തന്നെയാണ്.


ഈ വർഷം ആദ്യം പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രം 'ഫൊറൻസിക് 'ന്റെ നിർമാതാവ് കൂടിയായ രാജു മല്യത് 'ഫൊറൻസിക്'ന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ച് കാന്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കവെയാണ് മോഹൻലാൽ - ബ്ലെസ്സി ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഇനി അദ്ദേഹം നിർമിക്കാൻ പോകുന്നത് അഖിൽ പോൾ - ടോവിനോ ചിത്രവും, മോഹൻലാൽ - ബ്ലെസ്സി ചിത്രവുമാണെന്നാണ് പറഞ്ഞത്.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ആടുജീവിത'ത്തിന്റെ ഷൂട്ടിങ് ഇനിയും ബാക്കിയുള്ളതിനാൽ പുതിയ ചിത്രം എപ്പോൾ തുടങ്ങുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.തന്മാത്രയാണ് മോഹന്‍ലാലും ബ്ലെസിയും ഒന്നിച്ച ആദ്യ ചിത്രം. ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. 


Facebook

Recommended Calls