Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം ഉടൻ

 


തമിഴ് സൂപ്പർ താരം രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം ഈ മാസം 31ന് നടക്കും. ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ പ്രവർത്തനം ജനുവരിയിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്ന് രജനി നേരത്തെ പ്രതികരിച്ചിരുന്നു. അതിനുശേഷം ആദ്യമായി രജനി മക്കള്‍ മൺട്രത്തിന്റെ യോഗം കഴിഞ്ഞ മാസം വിളിച്ചിരുന്നു. യോഗത്തിന് ശേഷം തീരുമാനം എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

2021ൽ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രവേശമുണ്ടാവുമെന്ന അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി അടുത്ത വർഷം ജനുവരിയിൽ തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

“സത്യസന്ധവും ആത്മീയവുമായ ഒരു സർക്കാർ” കൊണ്ടുവരുമെന്നാണ് വാഗ്ദാനം. ഡിസംബർ 31ന് തന്റെ രാഷ്ട്രീയ പാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് രജനികാന്ത് ട്വീറ്റിൽ പറഞ്ഞു.


Facebook

Recommended Calls