'വരനെ ആവശ്യമുണ്ട് ' എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി അനൂപ് സത്യൻ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവൃത സുനിലാണ്. ഈ മാസം അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം കൊറോണ കാലത്തെ കഥയാണ് പറയുന്നത്.
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സംവൃത സുനിലിന്റെ തിരിച്ചു വരവിന് ശേഷമുള്ള രണ്ടാമത്തെ ചിത്രമാകും ഇത്. 2019ൽ പുറത്തിറങ്ങിയ ബിജു മേനോൻ ചിത്രം 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'യിൽ സംവൃത സുനിൽ അഭിനയിച്ചിരുന്നു.
ചിത്രത്തിലേക്കുള്ള മുഴുവൻ കാസ്റ്റിങ് ഈ മാസം പകുതിയോടെ പൂർത്തിയാകുമെന്ന് സംവിധായകൻ അനൂപ് സത്യൻ അറിയിച്ചു.
