Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

പൃഥ്വിരാജ് ചിത്രവുമായി ജോൺ പോൾ ജോർജ്


ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഗപ്പി' യ്ക്കും സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'അമ്പിളി'യ്ക്കും ശേഷം പൃഥ്വിരാജ് ചിത്രവുമായി ജോൺ പോൾ ജോർജ് വരുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.



ജോൺ പോൾ ജോർജ്‌ തന്നെ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അണിയറ പ്രവർത്തകർ പുറത്തുവിടും. ഈ വർഷം ആദ്യം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 'അഞ്ചാം പാതിര'യ്ക്കും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ലവ്'നും ശേഷമാണ് ആഷിഖ് ഉസ്മാൻ ഈ ചിത്രം നിർമ്മിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'ജനഗണമന' ഛായാഗ്രാഹകനായ തനു ബാലക് സംവിധാനം ചെയ്ത 'കോള്‍ഡ് കേസ് ' എന്നീ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു.


Facebook

Recommended Calls