Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

റിലീസിങ് തീയതി പ്രഖ്യാപിച്ചു

 

കേരളത്തിലെ തീയറ്ററുകൾ നാളെ തുറക്കാനിരിക്കെ റിലീസിങ് തീയതി പ്രഖ്യാപിച്ച് മലയാള ചലച്ചിത്രങ്ങൾ. അനൂപ് മേനോൻ, ഷീലു എബ്രഹാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കണ്ണൻ താമരക്കുളം ചിത്രം 'മരട് 357' ഫെബ്രുവരി 19ന് തീയറ്ററിലൂടെ റിലീസ് ചെയ്യും.


ആടുപുലിയാട്ടം, പട്ടാഭിരാമൻ തുടങ്ങിയ നിരവധി സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.

രണ്ടാമതായി റിലീസിങ് പ്രഖ്യാപിച്ചത് കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക് ' എന്ന ചിത്രത്തിന്റേതാണ്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29ന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്.

Facebook

Recommended Calls