മലയാളി
പ്രേക്ഷകർക്ക് മികച്ച ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി.
ബൈന്നി പി നായരമ്പലം, ഉദയ് കൃഷ്ണ- സിബി കെ തോമസ്, സേതു-സച്ചി,റാഫി മെക്കർട്ടിൻ തുടങ്ങിയവരുടെ തിരക്കഥയിൽ
മികച്ച ചിത്രങ്ങൾ ഷാഫി ഒരുക്കിയിരുന്നു. ഇതിലെ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകരുടെ
ഇടയിൽ വൻ വിജയമായിരുന്നു. ഇപ്പോഴിതാ ബെന്നി.പി.നായരമ്പലം കൂട്ടുകെട്ടില്‍ പുതിയ ചിത്രം
വരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നു.
ജയസൂര്യയാണ് ചിത്രത്തില്‍ നായകനാകുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന
റിപ്പോര്‍ട്ട്. ‘പുലിവാല്‍ കല്യാണം’ എന്ന ചിത്രമാണ്
ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. പിന്നീട് ലോലിപോപ്പ്, ചോക്ലേറ്റ്, 101 വെഡ്ഡിംഗ് എന്നീ ചിത്രങ്ങളിലാണ് ജയസൂര്യയും ഷാഫിയും ഒന്നിച്ചത്. ഷാഫി-ബെന്നി.പി.നായരമ്പലം കൂട്ടുകെട്ടില്‍ കല്യാണരാമന്‍, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ഹിറ്റ്
ചിത്രങ്ങളാണ് പിറന്നിട്ടുള്ളത്. ഈ പുതിയ ചിത്രത്തിന്‍റെ അന്നൌന്‍സ്മെന്‍റ് ഉടന്‍ പുറത്തുവരുമെന്ന്
പ്രതീക്ഷിക്കാം.
2001 ൽ പുറത്തിറങ്ങിയ ജയറാം, കലാഭവൻ മണി, ലാൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ
വൺമാൻ ഷേയിലൂടെയാണ് ഷാഫി വെള്ളിത്തിരയിൽ
എത്തുന്നത്. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റാഫി
മെക്കാർട്ടിൻ ടീമിന്‍റെ തിരക്കഥയിലായിരുന്നു ആദ്യ ചത്രം. ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാന
വേഷങ്ങളില്‍ എത്തിയ ഒരു പഴയ ബോംബ് കഥ എന്ന ചിത്രമാണ് ഷാഫി അവസാനമായി സംവിധാനം ചെയ്തത്.
