Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഇന്ദിരാഗാന്ധിയായി കങ്കണ എത്തുന്നു

 



സായ് കബീർ സംവിധാനം ചെയ്യുന്ന അടുത്ത ബോളിവുഡ് ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി എത്തുന്നത് കങ്കണ റണാവത്ത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ജീവചരിത്രമല്ലെന്ന് ട്വിറ്ററിലൂടെ കങ്കണ അറിയിച്ചു. കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്‍മാരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് സംവിധാനം ചെയ്യുന്ന 'തലൈവി ' എന്ന ചിത്രത്തിൽ ജയലളിതയെ അവതരിപ്പിക്കുന്നതും കങ്കണ റണാവത്ത് ആണ്. തലൈവിക്ക് ശേഷം കങ്കണ ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് പുതിയ ചിത്രം.

സംവിധായകൻ സായ് കബീർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തില്‍ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരുടെ കഥാപാത്രങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കങ്കണ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റിവോൾവർ റാണി എന്ന ചിത്രവും സംവിധാനം ചെയ്തത് സായ് കബീറാണ്.

Facebook

Recommended Calls