Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ പൃഥ്വിരാജും മംമ്തയും

 

സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 27ന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ബോളിവുഡിൽ 400 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ മലയാളം റീമേക്ക് സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ്. 

ആയുഷ്മാൻ ഖുറാന, തബു, എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ് എന്നിവരാണ്. കൂടാതെ മോളിവുഡിലെ ഒരു യുവ താരവും ചിത്രത്തിൽ ഉണ്ടാകുമെന്ന് കൊച്ചി ടൈംസ്‌ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 27ന് എറണാകുളത്ത് വെച്ചാണ് ചിത്രത്തിന്റെ പൂജ നടക്കുക.

മനു വാര്യർ സംവിധാനം ചെയ്ത 'കുരുതി' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അവസാനമായി അഭിനയിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Facebook

Recommended Calls