Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

അൽഫോൻസ് പുത്രന്റെ പുതിയ മ്യൂസിക് വീഡിയോ ഇതാ

 


അൽഫോൻസ് പുത്രൻ ഈണം നൽകുന്ന ആദ്യ ഗാനം 'കഥകള്‍ ചൊല്ലിടാം' പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ വരികൾ എഴുതിയ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും അൽഫോൻസ് പുത്രനാണ്. കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീൻ എന്നിവർ തങ്ങളുടെ മക്കളുമായാണ് മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് എന്ന യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് പുറത്തിറങ്ങിയത്.
ഗാനം ഇതാ :


നേരം, പ്രേമം എന്നീ സിനിമകൾക്ക് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ സിനിമയായ 'പാട്ട് ' അണിയറയിൽ ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നതും അൽഫോൺസ് പുത്രൻ തന്നെയാണ്.  5 വര്‍ഷത്തെ സംഗീതപഠനത്തിന് ശേഷമാണ് 'പാട്ട് ' എന്ന സിനിമയുമായി അദ്ദേഹം വരുന്നത്.

Facebook

Recommended Calls