Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്നു

 

'വെള്ളം', 'ക്യാപ്റ്റൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യ - പ്രജേഷ് സെൻ കൂട്ടുകെട്ട് വീണ്ടും. ഇത്തവണ ഇവരുടെ കൂടെ മഞ്ജു വാര്യരും ഉണ്ട്. അതെ, ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സിനിമയുടെ  ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് ആണ് നിർമാണം.

കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രവും ജയസൂര്യ - പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പിറന്ന 'വെള്ള'മായിരുന്നു. ജയസൂര്യയും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. 'ക്യാപ്റ്റനു'ശേഷം പ്രജേഷും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്ട് ആണ് വെള്ളം. പേര് സൂചിപ്പിക്കുന്നതുപോലെ മദ്യാസക്തിയുള്ള ഒരു മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്.

Facebook

Recommended Calls