Skip to main content

Posts

Showing posts with the label Aadujeevitham

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ആടുജീവിതം ഷൂട്ടിംഗ് അനുമതി റദ്ദാക്കി: പൃഥ്വിരാജ് അടക്കം 58 പേർ ജോർദാൻ മരുഭൂമിയിൽ കുടുങ്ങിക്കിടക്കുന്നു

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. കര്‍ഫ്യൂ കര്‍ശനമാക്കിയതിന്റെ ഭാഗമായി ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയും തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം അവിടെ കുടുങ്ങുകയും ചെയ്തു. ഇക്കാര്യം അറിയിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയക്കുകയും പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി മുരളീധരനും കത്തയക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിലും വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ഏപ്രിൽ 10 വരെ ചിത്രീകരണത്തിനുള്ള അനുമതി നീട്ടുകയായിരുന്നു. ലോക്ക് ഡൗൺ കർശനമാക്കിയതിന് പിന്നാലെയാണ് ഈ അനുമതി റദ്...

ഒരു ക്ലാസ്സ്‌മേറ്റസ് റീ യൂണിയൻ !

ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മിക്ക സിനിമാതാരങ്ങളും ഷൂട്ടിങ് നിർത്തി വീട്ടിലാണ്‌. എന്നാൽ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇപ്പോഴും സിനിമാ ഷൂട്ടിംഗിലാണ് പൃഥ്വിരാജ്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ ഷൂട്ടിങ് ജോർദനിലെ മരുഭൂമിയിലാണ് പുരോഗമിക്കുന്നത്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഒരു രസകരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌മേറ്റസ് എന്ന ചിത്രത്തിലെ പീയുസ്, സുകു, മുരളി, സതീശൻ എന്നീ കഥാപാത്രങ്ങളെ അത്ര പെട്ടെന്ന് നമുക്ക് മറക്കാൻ കഴിയില്ല. ഇപ്പോഴിതാ അവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്, വീഡിയോ കോൾ വഴി. ജോർദാനിൽ നിന്നും പൃഥ്വിരാജും കൊച്ചിയിൽ നിന്നും ഇന്ദ്രജിത്തും ജയസൂര്യയും കൂടാതെ ചെന്നൈയിൽ നിന്നും നരേനുമാണ് വീഡിയോ കോളിൽ ഉണ്ടായിരുന്നത്. 'ക്ലാസ്സ്‌മേറ്റസ് റീയൂണിയൻ' എന്ന ടാഗ് ലൈനോട്‌ കൂടിയാണ് പൃഥ്വിരാജ് ഈ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചത്.

ജോർദാനിൽ ചിത്രീകരണ അനുമതി ലഭിച്ചില്ല: ആടു ജീവിതം പുതിയ ലൊക്കേഷനിലേക്ക്

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത മാസം തുടങ്ങാനിരിക്കെ ചിത്രത്തിന് ജോര്‍ദ്ദാനില്‍ ചിത്രീകരണാനുമതി ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതേ തുടര്‍ന്ന് പുതിയ ലൊക്കേഷനായി അള്‍ജീരിയ തിരഞ്ഞെടുത്തെന്നാണ് വിവരം. ആട് ജീവിതത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസിയും പൃഥ്വിരാജും സംഘവും മാര്‍ച്ച് 9- ന് അള്‍ജീരിയയിലേക്ക് തിരിക്കും. മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് അള്‍ജീരിയയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പൃഥ്വി കഥാപാത്ര തയ്യാറെടുപ്പിനായി മൂന്നു മാസം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് മെലിയുകയാണ്. പൃഥ്വിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയിലുടനീളം വൈറലായിരുന്നു. ബെന്യാമിന്‍ രചിച്ച ‘ആട് ജീവതം’ എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി. ബെന്യാമിന്റെ നോവലിനോട് പൂര്‍ണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് ബ്ലെസി പറയുന്നത്. ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തില്‍ അമലാ പോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്...

Facebook

Recommended Calls