Skip to main content

Posts

Showing posts with the label Antony Varghese

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഹിമാലയൻ യാത്രാ വിവരണവുമായി ആൻ്റണി വർഗ്ഗീസ്

  മലയാളത്തിന്‍റെ യുവതാരം ആൻ്റണി വർഗ്ഗീസും കൂട്ടരും നടത്തിയ ഹിമാചൽ യാത്രാ വിവരണവുമായി എത്തിയ "വാബി - സാബി" ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ക്രിയേട്ടീവ് ഡിസൈനര്‍ ആയ സാനി യാസ് എഴുതി, സംവിധാനം ചെയ്ത മലയാളത്തിലെ ഈ വേറിട്ട യാത്രവിവരണം അവതരണം കൊണ്ട് മനോഹരമാണ്. പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം പോലെ എഡിറ്റ്‌ ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈർഗ്യമുള്ളതാണ് ഈ വീഡിയോ.  രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത് .. കൽഗയുടെ താഴ്‌വരകളും മഞ്ഞുമലയും കുന്നിൻ ചെരിവിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ദേശവാസികളിലൂടെയും നാടോടികളിലൂടെയുമൊക്കെ ഒരു യാത്രയിലെന്ന പോലെ പ്രേക്ഷകരെ കൊണ്ട് പോകുന്നിടത്താണ് വാബി സബി മനോഹരമാകുന്നത്. ഏതോരു യാത്രയിലും ഉണ്ടാവുന്ന പോലെയുള്ള ബുദ്ധിമുട്ടുകളും ഒരുപാട് നല്ല അനുഭവങ്ങളും, കാഴ്ചകളും, ഒരു കഥയിലെ കഥാപാത്രങ്ങൾ എന്ന പോലെ കണ്ട് മുട്ടിയ ബാബ, മാതാജി, ചാർളി തുടങ്ങിയ വ്യത്യസ്ഥരായ ആളുകളും അവരുടെ ജീവിതങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെയാണ് മറ...

ജിസ് ജോയിയുടെ പുതിയ ചിത്രം വരുന്നു

  കുഞ്ചാക്കോ ബോബൻ നായകനായ 'മോഹൻ കുമാർ ഫാൻസ്'എന്ന ചിത്രത്തിന് ശേഷം ജിസ് ജോയിയുടെ പുതിയ ചിത്രം വരുന്നു. ആസിഫ് അലി, ആന്റണി വർഗ്ഗീസ്, നിമിഷ സജയൻ, റെബ മോണിക്ക എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ബോബി & സഞ്ജയ് യുടെ കഥയ്ക്ക് ജിസ് ജോയ് തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു ത്രില്ലറാണെന്നാണ് റിപ്പോർട്ട്. സെൻട്രൽ പിക്ചേർസ് ആണ് നിർമാണം. നീണ്ട നാരനിര ഇല്ലാത്ത ചിത്രത്തിൽ ആറോ ഏഴോ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും കഥ സഞ്ചരിക്കുക. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നത്. 'അജഗജാന്തരം, ആനാപറമ്പിലെ വേൾഡ് കപ്പ് ' എന്നിവയാണ് ആന്റണി വർഗ്ഗീസിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

ഷൂട്ടിങ് പുനരാരംഭിച്ചു ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലറിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരിക്കുന്നത്. ആസിഫലിക്കൊപ്പം സണ്ണി വെയിന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും അഭിനയിക്കുന്നു. 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറും ചിത്ര.ത്തിൽ അഭിനയിക്കുന്നു. 'ഭാഗമതി'യുടെ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയുടെ ഹിന്ദി റീമേക്ക് 'ദുർഗാമതി' യുടെ ട്രെയിലർ റിലീസ് ചെയ്തു. . ടൈറ്റിൽ റോളിൽ എത്തുന്നത് ഭൂമി പെഡ്നേക്കറാണ്. ഭാഗമതി സംവിധാനം ചെയ്ത ജി.അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്...

പെപ്പയും ആൻ ശീതളും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു പുതിയ ചിത്രത്തിനായി

യുവ നടൻമാരിൽ തനി നാടൻ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളെ ഞെട്ടിച്ച ആന്റണി വർഗ്ഗീസും ഏതു തരം കഥാപാത്രവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു. 'ആരവം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ ശീതളാണ് നായിക. നവാഗതൻ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓപസ് പെന്റയുടെ  ബാനറിൽ തോമസ് ഒ പണിക്കർ നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പും രഞ്ജി പണിക്കരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കും. അനിൽ നാരായണൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുദീപ് ഇലമൺ ആണ്. നൗഫൽ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. 'ആനപറമ്പിലെ വേൾഡ് കപ്പ് ' ആണ് ആന്റണി വർഗ്ഗീസിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. നിഖിൽ പ്രേം രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ ജയനും ബാലു വർഗ്ഗീസും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Facebook

Recommended Calls