മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. തമിഴ് സൂപ്പർ താരം വിജയിയുടെ മകൻ ജേസൺ സഞ്ജയ് നായകനായി അരങ്ങേറാൻ പോകുന്ന ചിത്രത്തിന്റെ ചർച്ചകൾ തമിഴകത്ത് ചൂട് പിടിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം നിർമിക്കുകയും വില്ലനായി ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യും. ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയിരിക്കും ഈ വരുന്ന ചിത്രം. തെലുങ്ക് വേർഷനിലും വിജയ് സേതുപതി തന്നെയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സന തന്നെയാകും തമിഴിലും ചിത്രം സംവിധാനം ചെയ്യുക. മൈത്രി മൂവി മേക്കേർസ് സഹ നിർമാതാക്കൾ ആകും വിജയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച മാസ്റ്റർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഈ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ഫിലിം മേക്കിങ് സംബദ്ധമായ കോഴ്സ് പഠിക്കാൻ ഇപ്പോൾ കാനഡയിൽ ആണ് ജേസൺ സഞ്ജയ്. കൊറോണ പ്രതിസന്ധി കഴിയുമ്പോൾ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും