Skip to main content

Posts

Showing posts with the label Jomon T Jhon

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 13)

CISF ന് ആദരവുമായി മോഹൻലാൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായുള്ള സായുധ സേനയ്ക്ക് ആദരവുമായി മോഹൻലാൽ. നന്ദിയും ആദരവും അറിയിച്ചു കൊണ്ട് മോഹൻലാൽ അയച്ച വീഡിയോ സി.ഐ.എസ്.എഫ് പുറത്തുവിട്ടു. 'ഗർ സെ' ഷോർട്ട് ഫിലിമുമായി മൃദുൽ നായർ ആസിഫ് അലി ചിത്രം 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായർ അണിയിച്ചൊരുക്കുന്ന 'ഗർ സെ' എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. നിമിഷ സജയൻ, ദിനേശ് പ്രഭാകർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രഹകൻ ജോമോൻ ടി ജോണാണ്. സംവിധായകയുടെ റോളിൽ ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ ഗ്രേസ് ആന്റണി ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നു. 'ക്‌നോലെഡ്ജ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മഞ്ജു വാര്യർ ഉൾപ്പെടെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. പോലീസ് വേഷത്തിൽ അജയ് ദേവഗൺ വീണ്ടും അജയ് ദേവഗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോലീസ് ക്രൈം ത്രില്ലർ വെബ് സീരിസ് 'ലാൽബസാർ'ന്റെ ട...

Facebook

Recommended Calls