Skip to main content

Posts

Showing posts with the label Kaaval

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കാവലിന് ഒ.ടി.ടി പ്ലാറ്റ് ഫോമിൽ നിന്ന് വൻ ഓഫർ

  സുരേഷ് ഗോപിയെ നായകനാക്കി 'കസബ'യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാവൽ'. സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്നും വൻ ഓഫർ കിട്ടിയതായി നിർമാതാവ് അറിയിച്ചിരിക്കുകയാണ്. കാവല്‍ സിനിമയ്ക്ക് ഏഴ് കോടി രൂപയുടെ ഒടിടി ഓഫര്‍ ആയിരുന്നു ലഭിച്ചത് എന്നാണ് നിർമാതാവ് ജോബി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ താന്‍ സിനിമ വില്‍ക്കാന്‍ തയ്യാറായില്ല. തീയേറ്റര്‍ ഉടമകളെ ഓര്‍ത്തായിരുന്നു ആ തീരുമാനം എന്നും ജോബി വിശദീകരിക്കുന്നുണ്ട്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. 

വിജയ് ദേവരകൊണ്ട ചിത്രത്തിൽ സുരേഷ് ഗോപിയും ? സത്യാവസ്ഥ ഇത്

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ഫൈറ്ററി'ൽ സുരേഷ് ഗോപിയും അഭിനയിക്കുന്നു എന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംവിധായകൻ ഈ വാർത്തകൾ നിഷേധിച്ചിരിക്കുകയാണ്. ഈ സിനിമയെ സംബന്ധിച്ച് സുരേഷ് ഗോപിയുമായി ഇതുവരെ ചർച്ചകൾ പോലും നടത്തിയിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സുരേഷ് ഗോപിയുടെ മീഡിയ ടീമും ഈ വാർത്തകൾ നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതുവരെ ഒരു തെലുങ്ക് ചിത്രവുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഫേസ്ബുക്കിൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. മാത്യു തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റകൊമ്പ'നാണ് സുരേഷ് ഗോപി അനൗൺസ് ചെയ്തിട്ടുള്ള ഏറ്റവും പുതിയ ചിത്രം. 

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (ജൂൺ 10)

കാവലിന്റെ ടീസർ വരുന്നു മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാവലിന്റെ ടീസർ ഈ മാസം 26ന് പുറത്തിറങ്ങും. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോബി ജോർജ്ജാണ്. 'പെൻഗ്വിൻ' ന്റെ ട്രെയ്‌ലർ ലാലേട്ടൻ പുറത്തിറക്കുന്നു കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെൻഗ്വിൻ' ന്റെ മലയാളം ട്രെയ്‌ലർ നാളെ ഉച്ചയ്ക്ക് 12:00 മണിക്ക് മോഹൻലാൽ പുറത്തിറക്കും. കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശിൽ ഷൂട്ടിങ് പുനരാരംഭിക്കുന്നു തെലുങ്ക് സിനിമാ താരങ്ങളും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്‌ഡിയും തമ്മിൽ നടത്തിയ ചർച്ചയിൽ ജൂലൈ 15 ന് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. നർത്തകർക്ക് സഹായവുമായി ഷാഹിദ് കപൂർ നാൽപത് ബോളിവുഡ് നർത്തകർക്ക് സാമ്പത്തിക സഹായം നൽകി ഷാഹിദ് കപൂർ. ബോളിവുഡ് കൊറിയോഗ്രാഫർമാരായ അഹമ്മദ് ഖാന്റെയും ബോസ്‌കോയുടെയും കീഴിലുള്ള നാൽപത് നർത്തകാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് താരം സഹായം കൈമാറിയത്. സിനിമ സംവിധാന രംഗത്തേക്ക് രമ്യാ നമ്പീശൻ ഒരു ഓൺ...

ഇൻസ്റ്റഗ്രാമിൽ അരങ്ങേറി സുരേഷ് ഗോപി : ആരാധകരെ ആവേശത്തിലാഴ്ത്തി ആദ്യ പോസ്റ്റ്

ഇൻസ്റ്റഗ്രാമിൽ അരങ്ങേറി മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സുരേഷ് ഗോപി. പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്ന വിവരം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അറിയിച്ചത്. രണ്ട്  ദിവസം കൊണ്ട് 9000 ഫോളോവേഴ്സിനെയാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ ആരാധകരെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ്. "ഇന്നലെ"യുടെ കരുത്തിൽ "കളിയാട്ടം",പെരുങ്കളിയാട്ടം...God bless beginning...എന്ന ക്യാപ്ഷനോടുകൂടി 1994 ൽ പുറത്തിറങ്ങിയ 'കമ്മീഷണർ' എന്ന ചിത്രത്തിലെ ഭരചന്ദ്രൻ ഐ.പി.എസ്സിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം ലിങ്ക് ഇതാ  https://instagram.com/thesureshgopi?igshid=frmgd8mbat9q അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' ആണ്. 

Facebook

Recommended Calls