Skip to main content

Posts

Showing posts with the label Kamala Hasan

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കമൽഹാസൻ ചിത്രത്തിൽ ഫഹദ് ഫാസിലും

  ഈയിടെ നടന്നൊരു അഭിമുഖത്തിൽ കമൽഹാസനോട് ഇഷ്ടപ്പെട്ട നടന്മാർ ആരൊക്കെയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നവാസുദ്ധീൻ സിദ്ധിഖി, ശശാങ്ക് അറോറ പിന്നെ ഫഹദ് ഫാസിലെന്നാണ്.ഇപ്പോഴിതാ ടൈംസ് ‌ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കമൽ ഹാസനും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുകയാണ്. മാനഗരം, കൈദി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിൽ കമൽഹാസന്റെ വില്ലനായി ആണ് ഫഹദ് എത്തുന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വേഷമാണ് ഫഹദ് ഫാസിൽ ചെയ്യുകയെന്ന് ടൈംസ് ‌ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഈ വേഷത്തിനായി വിജയ് സേതുപതിയുടെ പേരാണ് കേട്ടിരുന്നത്, എന്നാൽ ഇന്ത്യൻ 2 എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ വാർത്ത സംബന്ധിച്ച് അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കമൽഹാസന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ രാജ്കമൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധാണ്. വിജയ് സേതുപതി നായകനായ 'സൂപ്പർ ഡീലക്സി'ലാണ് ഫഹദ് ഫാസിൽ അവസാനമായി തമിഴിൽ അഭിനയിച്ചത്. 'വിക്രം' സിനിമയുടെ ചിത്രീകരണം ഉടൻ ആരം...

ഇൻഡ്യൻ 2 ഷൂട്ടിംഗിനിടെ ക്രയ്ൻ തകർന്ന് വീണ് 3 പേർ മരിച്ചു: സംവിധായകൻ ശങ്കറിനും പരിക്ക്

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച് ശങ്കർ സംവിധാനം ചെയ്ത് കമലഹാസൻ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ഇന്ത്യൻ 2 വിന്റെ ലൊക്കേഷനിൽ അപകടമുണ്ടായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ക്രെയിൻ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചതിൽ രണ്ട് വ്യക്തികൾ ശങ്കറിന്റെ സഹസംവിധായകർ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതു കൂടാതെ 10 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 24 വർഷങ്ങൾക്കു മുൻപ് ശങ്കർ- കമലഹാസൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇന്ത്യൻ2 ചിത്രീകരിക്കുന്നത്. അപകടസമയത്ത് കമലഹാസൻ സെറ്റിൽ ഉണ്ടായിരുന്നു. പ്രീത് സിങ്, വിവേക്, ഡൽഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Facebook

Recommended Calls