Skip to main content

Posts

Showing posts with the label Lena

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'സാജൻ ബേക്കറി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

  അജു വർഗീസ്‌, ലെന, ഗണേഷ് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാജൻ ബേക്കറി'. ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി. പുതുമുഖ താരം രഞ്ജിത മേനോനാണ് അജു വർഗീസിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതാ: അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്​. ലെനയും അജു വർഗീസും സഹോദരി സഹോദരന്മാരായി അഭിനയിക്കുന്ന സിനിമയിൽ ഒരു ബേക്കറിയാണ്​ പ്രധാനമായും കടന്നുവരുന്നത്​. സഹോദരങ്ങൾ തമ്മിലുള്ള വൈരവും സിനിമയിൽ കടന്നുവരുന്നുണ്ട്​. ചിത്രം ഫെബ്രുവരി 12ന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും.

സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ലെന

  രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നായികയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്. താൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റ് ഈ ലോക്ക്ഡൗൺ സമയത്ത് എഴുതി പൂർത്തിയാക്കിയതായി ലെന. കൂടാതെ ഒരു പുസ്‌തകത്തിന്റെ രചനയിലാണ് താനെന്ന് ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലെന വ്യക്തമാക്കി. താരം ഇപ്പോൾ ഇംഗ്ലീഷ് - ഇന്ത്യൻ ചിത്രമായ 'ഫുട് പ്രിന്റസ് ഓൺ വാട്ടറി'ന്റെ ചിത്രീകരണത്തിനായി യു.കെ യിലാണുള്ളത്. അജു വർഗീസ്‌ ചിത്രം 'സാജൻ ബേക്കറി'യാണ് ലെനയുടെ പുറത്തിറങ്ങാനുള്ള ചിത്രം. 22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളിൽ ഇതിനകം ലെന അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത...

Facebook

Recommended Calls