ഇൻസ്റ്റഗ്രാമിൽ അരങ്ങേറി മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സുരേഷ് ഗോപി. പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്ന വിവരം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അറിയിച്ചത്. രണ്ട് ദിവസം കൊണ്ട് 9000 ഫോളോവേഴ്സിനെയാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ ആരാധകരെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ്. "ഇന്നലെ"യുടെ കരുത്തിൽ "കളിയാട്ടം",പെരുങ്കളിയാട്ടം...God bless beginning...എന്ന ക്യാപ്ഷനോടുകൂടി 1994 ൽ പുറത്തിറങ്ങിയ 'കമ്മീഷണർ' എന്ന ചിത്രത്തിലെ ഭരചന്ദ്രൻ ഐ.പി.എസ്സിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം ലിങ്ക് ഇതാ https://instagram.com/thesureshgopi?igshid=frmgd8mbat9q അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' ആണ്.