ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് 'വെള്ളം'. നീണ്ട ഇടവേളയ്ക്ക് ശേഷം തീയറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമയായ 'വെള്ളം' മുരളി എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിത കഥയാണ് പറയുന്നത്. തളിപ്പറമ്പ് സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മോഹൻലാലുമായി ബന്ധപ്പെട്ട ആ അനുഭവക്കുറിപ്പ് ഇതാ : "ഫുൾ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാൽ സിനിമയായിരുന്നു എനിക്ക്. സിനിമയെന്നാൽ… “ലാലേട്ടൻ”. മൂപ്പരുടെ പടം റിലീസിന്റെ അന്ന് തന്നെ കണ്ടില്ലെങ്കിൽ വല്ലാത്തൊരു പിടപ്പാണ് മനസ്സിൽ. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാർക്കൊപ്പം ആദ്യഷോ തന്നെ കണ്ടിരിയ്ക്കും. പടം ഇഷ്മായാൽ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കിൽ കുടിച്ച് കുടിച്ച് ആ ദിവസം തീർക്കും… സങ്കടം തീരുവോളം കരയും… ഒരിക്കൽ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാൻ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ BPL ഫോൺ നമ്പർ സംഘടിപ്പിച്ചു. ഇന്കമിംഗിന് വരെ ചാർജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച്...