Skip to main content

Posts

Showing posts with the label Pooja Hedge

RECOMMENDED VIDEO

GET QUICK WHATS APP UPDATES

വിജയ് യുടെ പുതിയ ചിത്രത്തിൽ മലയാളി യുവ നടിയും

  നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു. 'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. സൺ പിക്ചർസ് നിർമിക്കുന്ന ഈ ചിത്രത്തിൽ മലയാളി താരം അപർണ ദാസും അഭിനയിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമ പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് 'മനോഹരം' എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്റെ നായികയുമായി. ചെന്നൈയിലെ സൺ ടിവി സ്റ്റുഡിയോയിൽ വെച്ചു നടന്ന വിജയ് ചിത്രത്തിന്റെ പൂജയിലും അപർണ ദാസ് പങ്കെടുത്തു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശിവ കാർത്തികേയൻ നായകനായ 'ഡോക്ടർ' ആണ് നെൽസൺ ദിലീപ് കുമാറിന്റെ പുതിയ ചിത്രം.

ദുൽഖറിന്റെ നായികമാരായി തെന്നിന്ത്യൻ താര സുന്ദരികൾ

  മഹാനടിക്ക് പിന്നാലെ വീണ്ടും തെലുങ്കിൽ ശ്രദ്ധേയ വേഷത്തിൽ തിളങ്ങാൻ ഒരുങ്ങുകയാണ് ദുൽഖര്‍ സൽമാൻ. യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്‍റ് റാമിന്‍റെ പ്രണയകഥ എന്ന ടാഗ് ലൈനിൽ ദുൽഖറിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്‍റെ കൺസപ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടിത്. ലഫ്റ്റന്‍റ് രുദ്ര രാമചന്ദ്രൻ എന്ന പട്ടാളക്കാരനായി അഭിനയിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഹന്നു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികമാരായി എത്തുന്നത് രശ്മിക മന്ദാനയും പൂജ ഹെഗ്‌ഡെയുമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് താരങ്ങളുമായി സംവിധായകൻ ചർച്ച നടത്തിയെന്നും ഇനി കരാറുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നായികമാരെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ നിർമാണം സ്വപ്‍ന സിനിമാസിന്‍റെ ബാനറിൽ പ്രിയങ്ക ദത്താണ്. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിശാൽ ചന്ദ്രശേഖരാണ് ചിത...

Facebook

Recommended Calls