ഇന്ത്യയിലെ കാർഷികപ്രക്ഷോഭത്തിന് പിന്തുണയേകി അന്യരാജ്യങ്ങളിൽ നിന്നുമുള്ള സെലിബ്രിറ്റീസ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോട് കൂടി നിരവധി പേരാണ് അതിനെ എതിർത്ത് മുന്നോട്ട് വന്നത്. സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, സുരേഷ് റെയ്‌ന, അജയ് ദേവ്‌ഗൺ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, ഉണ്ണി മുകുന്ദൻ എന്നിങ്ങനെ നിരവധി പേരാണ് ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് മറ്റുള്ളവർ ഇടപെടേണ്ട എന്ന് ആവശ്യപ്പെട്ടത്. ഇപ്പോഴിതാ കർഷക സമരത്തെ കുറിച്ചുള്ള തന്റെ നിലപാട് രേഖപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം സലീം കുമാർ. സോഷ്യൽ മീഡിയ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇതാ : "അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പ...