ടൊവിനോ തോമസ് നായകനാകുന്ന 'മിന്നൽ മുരളി' എന്ന ചിത്രത്തിന്റെ ആലുവയിലുള്ള സെറ്റ് തകർത്ത സംഭവം ഈയിടെ വൻ വിവാദമായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ സിനിമ മേഖല നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സൈറ്റുകളുടെ സംരക്ഷണം. ഇപ്പോഴിതാ സ്റ്റേഷൻ 5 എന്ന ചിത്രത്തിന്റെ അട്ടപാടിയിലെ സെറ്റ് ശക്തമായ കാറ്റിൽ തകർച്ചയുടെ വക്കിലാണ്. ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് കാനത്തൂരാണ് തന്റെ സിനിമയുടെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതാ : ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ എന്റെ സിനിമയായ സ്റ്റേഷന്‍ 5 നു വേണ്ടി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്തെ മലമുകളില്‍ കുടിലുകള്‍ സെറ്റിട്ടിട്ടുണ്ട്. 16 കുടിലുകളാണ് ഞങ്ങള്‍ അവിടെ നിര്‍മ്മിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 ന് ഞങ്ങള്‍ക്ക് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു. വളരെ വേദനയോടെയാണ് ഞങ്ങള്‍ അട്ടപ്പാടിയില്‍ നിന്നും മടങ്ങിയത്. സെറ്റില്‍ ഒരു മുഴുവന്‍ സമയ കാവല്‍ക്കാരനെ നിര്‍ത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പക്ഷെ കാറ്റും മഴയുമൊന്നും തടുത്തു നിര...