രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചലച്ചിത്രം 'ബാഹുബലി'യിലെ ബെല്ലാൽ ദേവനെ ആർക്കും അത്രപെട്ടന്ന് മറക്കാൻ കഴിയില്ല. ബാഹുബലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസിന് കിട്ടിയ അതേ ആരാധക പിന്തുണയാണ് ബെല്ലാൽ ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബതിയ്ക്കും കിട്ടിയത്. ബാഹുബലിയിലെ ജിമ്മനായ ബെല്ലാൽ ദേവനിൽ നിന്നും മെലിഞ്ഞ രൂപത്തിലേക്കുള്ള റാണ ദഗ്ഗുബതിയുടെ മാറ്റം ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇതിനുള്ള ഉത്തരമാണ് മൂന്ന് ഭാഷകളിൽ ഒരുങ്ങുന്നു 'കാടൻ' എന്ന ചിത്രം. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു ഈ ചിത്രം പ്രഭു സോളമനാണ് സംവിധാനം ചെയ്യുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ 'മൈന' , 'കുംകി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് പ്രഭു സോളമൻ. ഇത്തവണ യഥാർത്ഥ സംഭങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ഒരു ഫിക്ഷൻ കഥയുമായിയാണ് പ്രഭു സോളമൻ എത്തുന്നത്. കാടുകൾ നേരിടുന്ന പ്രശ്നമാണ് സിനിമയുടെ പ്രമേയം. കാടുകളെ നഗരവൽക്കരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദം ഉയർത്തുന്ന 'ബാന്ധവ് ' എന്ന കഥാപാത്രത്തെയാണ് റാണ ദഗ്ഗുബതി അവതരിപ്പിക്കുന്നത്. ഹിന്ദിയിലും, തെലുങ്കിലും, ...