Skip to main content

Posts

Showing posts with the label goodwill entertainment

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കാവലിന് ഒ.ടി.ടി പ്ലാറ്റ് ഫോമിൽ നിന്ന് വൻ ഓഫർ

  സുരേഷ് ഗോപിയെ നായകനാക്കി 'കസബ'യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാവൽ'. സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്നും വൻ ഓഫർ കിട്ടിയതായി നിർമാതാവ് അറിയിച്ചിരിക്കുകയാണ്. കാവല്‍ സിനിമയ്ക്ക് ഏഴ് കോടി രൂപയുടെ ഒടിടി ഓഫര്‍ ആയിരുന്നു ലഭിച്ചത് എന്നാണ് നിർമാതാവ് ജോബി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ താന്‍ സിനിമ വില്‍ക്കാന്‍ തയ്യാറായില്ല. തീയേറ്റര്‍ ഉടമകളെ ഓര്‍ത്തായിരുന്നു ആ തീരുമാനം എന്നും ജോബി വിശദീകരിക്കുന്നുണ്ട്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. 

Facebook

Recommended Calls