Skip to main content

Posts

Showing posts with the label heroine

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ദുൽഖറിന്റെ നായികയായി ബോളിവുഡ് താരം എത്തുന്നു

 റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ബോബി & സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ഡയാന പെന്റിയാണ്. 2012ൽ പുറത്തിറങ്ങിയ 'കോക്ക്ട്ടെയിൽ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഡയാന അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം ഏഴോളം ചിത്രങ്ങളിൽ ഡയാന പെന്റി അഭിനയിച്ചു. മോഡലിങ് രംഗത്തും കഴിവ് തെളിയിച്ച താരമാണ് ഡയാന. 'സല്യൂട്ട്' എന്ന് പേരിട്ടിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി ആദ്യം കൊല്ലത്ത് ആരംഭിക്കും. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, കാസർകോട്, ഡൽഹി എന്നിവിടങ്ങളിലാണ് ചിത്രീകരണം. 75 ദിവസത്തെ ചിത്രീകരണം കാണുമെന്നാണ് റിപ്പോർട്ട്. റോഷൻ ആൻഡ്രൂസിന്‍റെ ഭൂരിഭാഗം സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള ബോബി-സഞ്ജയ് ടീം തന്നെയാണ് ദുൽഖര്‍ ചിത്രത്തിന്‍റേയും തിരക്കഥ. ബോബി-സഞ്ജയ് തിരക്കഥയില്‍ ഒരുങ്ങിയ മുംബൈ പോലീസ് മികച്ച വിജയം നേടിയിരുന്നു. പൃഥ്വിരാജ്, ജയസൂ...

വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായിക ഈ താരം

  ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച്  വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ  അവതരിപ്പിക്കുന്നത് യുവതാരം സിജുവിൽസനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ താരം കയാദു ലോഹറാണ്. 2020ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'മുഗിൽപേട്ടെ'യിലൂടെയാണ് കയാദു ലോഹർ സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. പുണെയിൽ ജനിച്ചു വളർന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട് '. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര,  രാധാക്യഷ്ണൻ, സലിം...

Facebook

Recommended Calls