Skip to main content

Posts

Showing posts with the label naranippuzha shanavas

RECOMMENDED VIDEO

GET QUICK WHATS APP UPDATES

നരണിപ്പുഴ ഷാനവാസിന്റെ സ്വപ്നം സഫലമാക്കാനൊരുങ്ങി വിജയ് ബാബു

  സൂഫിയും സുജാതയും' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് നരണിപ്പുഴ ഷാനവാസ്. അദ്ദേഹത്തിന്റെ അകാലത്തിൽ ഉള്ള വിയോഗം മലയാള സിനിമ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിന്നു. നരണിപ്പുഴ ഷാനവാസ് പൂർത്തിയാക്കിവെച്ച തിരക്കഥ സിനിമയാക്കാനൊരുങ്ങുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. ഷാനവാസിന്റെ ആദ്യ ചിത്രം 'സൂഫിയും സുജാതയും' നിർമിച്ചതും വിജയ് ബാബു തന്നെയാണ്. കൊച്ചിയിൽ ഷാനവാസിന്റെ സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിച്ച അനുസ്മരണയോഗത്തിലാണ് വിജയ് ബാബുവിന്റെ പ്രഖ്യാപനമുണ്ടായത്. യോഗത്തിൽ തന്റെ അഭ്യർഥനപ്രകാരം ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ് തിരക്കഥ കൈമാറിയതായി വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. 'സൽമ' എന്നാണ് തിരക്കഥയുടെ പേര്. വിജയ് ബാബു പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇതാ : "ഷാനവാസുമായി അടുപ്പമുണ്ടായിരുന്നവരുടെ ഒരു കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നു. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥ 'സല്‍മ' അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്നുണ്ടാവും. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍...

Facebook

Recommended Calls