Skip to main content

Posts

Showing posts with the label padma

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'പത്മ' ആരെന്ന് വെളിപ്പെടുത്തി അനൂപ്‌മേനോൻ

  പ്രശസ്ത നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'പത്മ'. പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണ് എന്ന്  പ്രഖ്യാപന വേളയിൽ വെളിപ്പെടുത്തിയിരുന്നില്ല.എന്നാലിപ്പോൾ താരം തന്നെ  ആ കാര്യം വെളിപ്പെടുത്തുകയാണ്.ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് 'പത്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെയാണ്.  അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്

പുതിയ സംരംഭവുമായി അനൂപ് മേനോൻ

  നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. ആദ്യ ചിത്രം 'പത്മ' പ്രഖ്യാപിച്ചു. അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എൻ.എം, ദുന്ദു രഞ്ജിവ്, സിയാന്‍ ശ്രീകാന്ത്, അനിൽ ജി എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവർത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

Facebook

Recommended Calls