Skip to main content

Posts

Showing posts with the label rajeev pillai

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഷക്കീല റിലീസിനൊരുങ്ങുന്നു

  തെന്നിന്ത്യൻ താരം ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം 'ഷക്കീല' ഈ ക്രിസ്തുമസിന് തീയേറ്ററുകളിലൂടെ റിലീസ് ചെയ്യുന്നു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററില്‍ ഉള്ളത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ദ്രജിത്ത് ലങ്കേഷാണ്. പങ്കജ് ത്രിപാതി, മലയാളി താരം രാജീവ് പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 80കളിലും 90കളിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 250ലധികം ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്. പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമയിൽ ചർച്ച ചെയ്യുക. താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും.

ജോൺ എബ്രഹാം ചിത്രത്തിൽ വില്ലൻ മലയാളി താരം

  ജോൺ എബ്രഹാം നായകനായി 2018ൽ പുറത്തിറങ്ങിയ 'സത്യമേവ ജയതേ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കുറച്ചു നാൾ മുൻപാണ് വന്നത്. മിലാപ് സാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് 2021 മെയ് മാസത്തിലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. 'സത്യമേവ ജയതേ 2' ൽ ജോൺ എബ്രഹാമിന്റെ വില്ലനായി എത്തുന്നത് മലയാളി താരം രാജീവ് പിള്ളയാണ്. ഓണ്‍ലൈന്‍ ഓഡിഷന്‍ വഴിയാണ് രാജീവ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലഖ്‍നൗവിലാണ് രാജീവ് അഭിനയിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. അതേസമയം മൂന്ന് ചിത്രങ്ങള്‍ കൂടി രാജീവ് പിള്ളയുടേതായി പുറത്തുവരാനുണ്ട്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെ പി നമ്പ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ 'വര്‍ക് ഫ്രം ഹോം', ഷലീലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷാ ത്രിഡി ഹൊറര്‍ ചിത്രം 'സാല്‍മണ്‍', നവാഗതനായ വിഷ്‍ണു സംവിധാനം ചെയ്യുന്ന 'പ്രതിമുഖം' എന്നിവയാണ് രാജീവിന്‍റേതായി വരാനിരിക്കുന്നത്. 

ഏഴു ഭാഷകളിൽ ഒരുങ്ങുന്ന വിജയ്‌ യേശുദാസ് ചിത്രം

  മാരി, പടൈവീരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ് വിജയ് യേശുദാസ്.  എം.ജെ.എസ്. മീഡിയയുടെ ബാനറില്‍  ഷലീല്‍ കല്ലൂര്‍ സംവിധാനം   ചെയ്യുന്ന  'സാല്‍മണ്‍' എന്ന ചിത്രത്തിൽ നായകനായാണ് വിജയ് യേശുദാസ് എത്തുന്നത്. 15 കോടി ബജറ്റിൽ ഏഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരേ സമയം ഏഴ് ഭാഷകളില്‍ ഇറങ്ങുന്ന ആദ്യ ത്രിമാന  ചിത്രം എന്ന പ്രത്യേകതയുമുണ്ട്  'സാൽമണി'ന്. കൂടാതെ  ഏഴ് ഭാഷകളിലായി 42  വ്യത്യസ്ത പാട്ടുകളുമുണ്ട് ഈ ചിത്രത്തിൽ.  ഏഴ് ഭാഷകളിലായി തയ്യാറാകുന്ന സാല്‍മണില്‍ ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് ഏഴ് ഭാഷകളിലെ എഴുത്തുകാരാണ്. ആദ്യമെഴുതിയ വരികള്‍ക്ക് മറ്റു ഭാഷകളില്‍ വിവര്‍ത്തനം തയ്യാറാക്കുന്നതിന് പകരം ഓരോ ഭാഷയിലും കഥയുടെ പശ്ചാതലത്തിന് അനുസരിച്ചാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. വിജയ് യേശുദാസിന് പുറമേ ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ജാബിര്‍ മുഹമ്മദ്, ആഞ്‌ജോ നായര്‍, ബഷീര്‍ ബഷി തുടങ്ങിയവരും സാല്‍മണില്‍ അഭിനയിക്...

Facebook

Recommended Calls