കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 'സൺഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗർണമിയും' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി & സഞ്ജയാണ്. സിനിമയ്ക്കുള്ളിലെ സിനിമയും സംഗീതവുമൊക്കെയാണ് ചിത്രത്തിന്റെ കഥാഗതി. ഫാമിലി–കോമഡി–ഡ്രാമയാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു. മുകേഷ്, ശ്രീനിവാസൻ, രമേഷ് പിഷാരടി, അലൻസിയർ, വിനയ് ഫോർട്ട്, ടി.ജി രവി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ആസിഫ് അലി അതിഥി വേഷത്തിലും എത്തും.മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബാഹുല്‍ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്. സംഗീതം പ്രിന്‍സ് ജോര്‍ജ്. പിആര്‍ഒ വാഴൂര്‍ ജോസ്.