റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന 'സല്യൂട്ട് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ബോബി & സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ആദ്യമായി ദിവസം തന്നെ സിനിമയുടെ ചിത്രീകരണം കാണാൻ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ജനക്കൂട്ടം ഷൂട്ടിങ് ലൊക്കേഷനിൽ ഒത്തുകൂടി. അവസാനം തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇറങ്ങേണ്ടി വന്നു. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നായികയായി ബോളിവുഡ് താരം ഡയാന പെന്റി എത്തുമെന്നാണ് റിപ്പോർട്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. റോഷൻ ആൻഡ്രൂസിന്‍റെ ഭൂരിഭാഗം സിനിമകള്‍ക്...