ഏപ്രിൽ 14വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്നത്തിന്റെ തിരക്കിലാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും. തമിഴ്നാട് സർക്കാരും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ തമിഴ്നാട് സർക്കാരിന് വെല്ലുവിളിയായി വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത ഒരുപാട് ഇടങ്ങൾ ഉണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് അണുനശീകരണം നടത്തുകയാണിപ്പോൾ. തമിഴ് സിനിമാതാരം അജിത് ഉപദേഷ്ടാവായിട്ടുള്ള ദക്ഷ എന്ന ടീമുമായി സഹകരിച്ചാണ് സർക്കാരിന്റെ ഈ പ്രവർത്തനം. കഴിഞ്ഞ വർഷം ഡ്രോൺ ഒളിംപിക്സിൽ മെഡലുകൾ സ്വന്തമാക്കിയ ടീമാണ് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഴുപത് പേരടങ്ങുന്ന ടീം ദക്ഷ. കൃഷി ആവശ്യങ്ങൾക്കും സുരക്ഷയ്ക്കുമാണ് ഇവർ പ്രധാനമായും ഡ്രോണുകൾ ഉണ്ടാക്കുന്നത്. ഇപ്പോൾ സർക്കാരുമായി സഹകരിച്ച് അനുനശീകരണത്തിന് ഉപയോഗിക്കുന്നത് രൂപമാറ്റം വരുത്തിയ ഡ്രോണുകളാണ്. പെട്രോൾ ഉപയോഗിച്ച് പറക്കുന്ന ഡ്രോണുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം സ്ക്വയർ മീറ്ററിൽ 900 ലിറ്റർ അണുനാശിനി ഉപയോഗിച്ചതായി ടീം ദക്ഷയുടെ പ്രോജക്ട് അസ്സോസിയേറ്റ് അരുൾ സെൻകൻ പറഞ്ഞു. നടൻ അജിത് നാട്...