Skip to main content

Posts

Showing posts with the label tharun moorthy

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'ഓപ്പറേഷൻ ജാവ' ബോളിവുഡിലേക്ക്

  മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഓപ്പറേഷൻ ജാവ എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഹിന്ദി റീമേക്കിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും. ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സിനിമകളുടെ കൂട്ടത്തില്‍ ഓപ്പറേഷന്‍ ജാവയും ഉണ്ടായിരുന്നു. വലിയ താരനിര ഇല്ലാതിരുന്നിട്ടും 'ഓപ്പറേഷന്‍ ജാവ' മികച്ച അഭിപ്രായമാണ് നേടിയത്. അതേസമയം കോവിഡ് പ്രതിസന്ധിയിലും തിയറ്ററിൽ 75 ദിവസങ്ങളോളം പ്രദർശനം നടത്തിയ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചിത്രം OTT റിലീസിനും വേൾഡ് ടെലിവിഷൻ പ്രമീയറിനും ഒരുങ്ങിന്നു. സീ കേരളത്തിനും സീ5നുമാണ് ഓപ്പറേഷൻ ജാവയുടെ സാറ്റ്ലൈറ്റ് ഡിജിറ്റൽ റൈറ്റ് ലഭിച്ചിരിക്കുന്നത്.

'ഓപ്പറേഷൻ ജാവ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

  വി സിനിമാസിന്റെ ബാനറിൽ നവാഗതനായ തരുൺ മൂർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓപ്പറേഷൻ ജാവ'. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, മാത്യു തോമസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി. ട്രെയ്‌ലർ ഇതാ : കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വർഷക്കാലത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതെന്ന് സംവിധായകൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫാണ്. ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. തെന്നിന്ത്യയിലെ തന്നെ പ്രമുഖ ശബ്ദ സംവിധായകരായ വിഷ്ണുവും ശ്രീ ശങ്കറുമാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1 ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ഉദയ് രാമചന്ദ്രൻ, കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പിൽ,വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ,സ്റ്റിൽസ്-ഫി...

Facebook

Recommended Calls