Skip to main content

Posts

Showing posts with the label vellam

RECOMMENDED VIDEO

GET QUICK WHATS APP UPDATES

പണ്ട് ലാലേട്ടനെ പോലും വെറുപ്പിച്ചിട്ടുണ്ട് ഈ യഥാർത്ഥ മുരളി

  ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് 'വെള്ളം'. നീണ്ട ഇടവേളയ്ക്ക് ശേഷം തീയറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമയായ 'വെള്ളം' മുരളി എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിത കഥയാണ് പറയുന്നത്. തളിപ്പറമ്പ് സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മോഹൻലാലുമായി ബന്ധപ്പെട്ട ആ അനുഭവക്കുറിപ്പ് ഇതാ : "ഫുൾ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാൽ സിനിമയായിരുന്നു എനിക്ക്. സിനിമയെന്നാൽ… “ലാലേട്ടൻ”. മൂപ്പരുടെ പടം റിലീസിന്റെ അന്ന് തന്നെ കണ്ടില്ലെങ്കിൽ വല്ലാത്തൊരു പിടപ്പാണ് മനസ്സിൽ. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാർക്കൊപ്പം ആദ്യഷോ തന്നെ കണ്ടിരിയ്ക്കും. പടം ഇഷ്മായാൽ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കിൽ കുടിച്ച് കുടിച്ച് ആ ദിവസം തീർക്കും… സങ്കടം തീരുവോളം കരയും… ഒരിക്കൽ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാൻ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ BPL ഫോൺ നമ്പർ സംഘടിപ്പിച്ചു. ഇന്കമിംഗിന് വരെ ചാർജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച്...

'വെള്ളം' ട്രെയ്‌ലർ പുറത്തിറങ്ങി

  ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'വെള്ളം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഈ മാസം 22ന് തീയറ്ററുകളിലൂടെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്ന് ജയസൂര്യ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്. ട്രെയ്‌ലർ ഇതാ : സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് വെള്ളമെന്ന് ജയസൂര്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

ജയസൂര്യ ചിത്രം വെള്ളത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

    പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം 'വെള്ളം' റിലീസിന് ഒരുങ്ങുന്നു. ഈ മാസം 22ന് തീയറ്ററുകളിലൂടെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്ന് ജയസൂര്യ സോഷ്യൽ മീഡിയ വഴി അറിയിച്ചു. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്. സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് വെള്ളമെന്ന് ജയസൂര്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇതാ: പ്രിയമുള്ളവരേ, സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ...

Facebook

Recommended Calls