ഈയിടെ നടന്നൊരു അഭിമുഖത്തിൽ കമൽഹാസനോട് ഇഷ്ടപ്പെട്ട നടന്മാർ ആരൊക്കെയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നവാസുദ്ധീൻ സിദ്ധിഖി, ശശാങ്ക് അറോറ പിന്നെ ഫഹദ് ഫാസിലെന്നാണ്.ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കമൽ ഹാസനും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുകയാണ്. മാനഗരം, കൈദി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിൽ കമൽഹാസന്റെ വില്ലനായി ആണ് ഫഹദ് എത്തുന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വേഷമാണ് ഫഹദ് ഫാസിൽ ചെയ്യുകയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഈ വേഷത്തിനായി വിജയ് സേതുപതിയുടെ പേരാണ് കേട്ടിരുന്നത്, എന്നാൽ ഇന്ത്യൻ 2 എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ വാർത്ത സംബന്ധിച്ച് അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കമൽഹാസന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ രാജ്കമൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധാണ്. വിജയ് സേതുപതി നായകനായ 'സൂപ്പർ ഡീലക്സി'ലാണ് ഫഹദ് ഫാസിൽ അവസാനമായി തമിഴിൽ അഭിനയിച്ചത്. 'വിക്രം' സിനിമയുടെ ചിത്രീകരണം ഉടൻ ആരം...