പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാളിയൻ. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലേക്ക് 300 ഓളം അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.
ഒരുപാട് അഭിനയ മോഹികൾ ചിത്രത്തിൽ ഒരവസരത്തിന് വേണ്ടി അപേക്ഷിക്കുകയുണ്ടായി. എന്നാൽ അപേക്ഷിക്കുന്നതിനുവേണ്ടിയുള്ള
www.kaaliyan.com എന്ന വെബ്സൈറ്റ്
പലപ്പോഴും ലോഡ് ആകാതെ ഹാങ് ആകുന്നു എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന് വിശദീകരണവുമായി അണിയറക്കാർ രംഗത്തെത്തിയിരിക്കുകയാണ്.
"കാളിയൻ സിനിമയുടെ കാസ്റ്റിംഗ് കോളിന് സിനിമയെ സ്നേഹിക്കുന്ന പ്രിയ പ്രേക്ഷകരിൽ നിന്ന് ആവേശോജ്ജ്വലമായ പ്രതികരണമാണ് ലഭിക്കുന്നത്. അതിൽ ഞങ്ങൾക്കുള്ള സന്തോഷവും അഭിമാനവും ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു.
എന്നാൽ കാസ്റ്റിംഗ് കോൾ ഫോം ചില സമയങ്ങളിൽ വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന പരാതി അപേക്ഷകരിൽ നിന്നുമുയരുന്നുണ്ട്. ഒരുപാട് പേർ ഒരേ സമയം സൈറ്റ് സന്ദർശിക്കുന്നതിനാലുണ്ടാകുന്ന വെബ് ട്രാഫിക് മൂലമാണിതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
അപേക്ഷ സമർപ്പിക്കാൻ മാർച്ച് 15 വരെ അവസരമൊരുക്കിയിട്ടുണ്ട്. തിരക്ക് കൂടുന്നത് കൊണ്ട് സൈറ്റിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
വരൂ, കാളിയനൊപ്പം ചേരൂ...
സ്നേഹത്തോടെ,
ടീം കാളിയൻ"
www.kaaliyan.com എന്ന വെബ്സൈറ്റിലൂടെ 7 വയസിനും 70 വയസിനും ഇടയിലുള്ളവർക്ക് സ്ത്രീ പുരുഷ ഭേദമില്ലാതെ ചിത്രത്തിൽ അവസരത്തിനായി അപേക്ഷിക്കാവുന്നതാണ്