Skip to main content

Posts

Showing posts with the label Cinema

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിന്; നായകൻ മലയാളി താരം

സണ്ണി ലിയോണിന്റെ ആദ്യ സിനിമ റിലീസിനെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യമായി നായികയായി അഭിനയിച്ച ഫീച്ചര്‍ ചിത്രം പൈറേറ്റ്‌സ് ഓഫ് ബ്ലഡ് റിലീസിനെത്തുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഡിസ്റ്റ്രിബ്യൂഷന്‍ തര്‍ക്കങ്ങളെത്തുടര്‍ന്ന് റിലീസ് മുടങ്ങിയ ചിത്രമാണ്  പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളി താരം നിഷാന്ത് സാഗറാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കേരളത്തിലടക്കം ചിത്രത്തിൻ്റെ ഷൂട്ട് നടന്നിട്ടുണ്ട്. 2006–07 കാലഘട്ടത്തിലായിരുന്നു ചിത്രം സംഭവിച്ചത്. പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ഈ സിനിമ സംവിധാനം ചെയ്തത് മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ്. ചെന്നൈയിൽ വെച്ചാണ് ചിത്രത്തിൻ്റെ മിക്സിങും മറ്റും നടന്നത്. 2008–ൽ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് ഡിസ്ട്രിബ്യൂഷൻ്റെ പേരിൽ മുടങ്ങുകയായിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ യുട്യൂബിൽ ലഭ്യമാണ്. ഈ ചിത്രത്തിന് ശേഷമാണ് സണ്ണി ലിയോൺ പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമായി മാറിയത്. ലോക്ക് ഡൗണ്‍ കാലത്ത് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു എന്ന വാർത്...

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ യുവതി രംഗത്ത്

ദുൽഖർ സൽമാന്റെ വെയ്ഫ്റെർ പ്രൊഡക്ഷൻ ഹൗസിന്റെ നിർമാണത്തിൽ പുറത്തുവന്ന ആദ്യ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയിരുന്നു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ജോണി ആന്റണി, കെ പി എസ് സി ലളിത എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നാൽ ഈ ചിത്രത്തിലെ ഒരു രംഗത്തിൽ തന്റെ ചിത്രം അനുവാദമില്ലാതെ പ്രദർശിപ്പിച്ചു എന്ന ആരോപണവുമായി മുംബൈ സ്വദേശിനിയായ ചേതന കപൂർ എന്ന യുവതി രംഗത്തെത്തിയിരിക്കുകയാണ്. രംഗത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതം  ട്വിറ്ററിലൂടെയാണ് യുവതി ഈ കാര്യം വെളിപ്പെടുത്തിയത് ഒരു പബ്ലിക്‌ ഫോറത്തിൽ ബോഡി ഷെയ്മിങ്ങുമായി ബന്ധപ്പെട്ട് തന്റെ ഫോട്ടോ വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ രംഗത്തിന്റെ ഉടമസ്ഥാവകാശം തനിക്ക് തരണമെന്നും യുവതി ആവശ്യപ്പെട്ടു ദുൽഖർ സൽമാനെ ടാഗ് ചെയ്ത് പബ്ലിഷ് ചെയ്ത പോസ്റ്റിൽ ക്ഷമാപണവുമായി ദുൽഖറും രംഗത്തെത്തി. തെറ്റ് സമ്മതിക്കുന്നുവെന്നും ഇത് മനഃപൂർവം ആയിരുന്നില്ലെന്നും ദുൽഖർ പറഞ്ഞു. സംവിധാ...

'പ്ലീസ് എന്റെ പേരൊന്ന് പറയൂ ?' റോക്കിനോട് കളിദാസിന്റെ അപേക്ഷ

ഇന്ന് ലോക സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസൻ. വേൾഡ് റെസ്ലിങ് മത്സരങ്ങളിലൂടെ ടെലിവിഷനിലെ സൂപ്പർ താരമായി മാറിയ ഡ്വെയ്ൻ ജോൺസൻ റോക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു ശേഷം ആക്ഷൻ താരമായി ഹോളിവൂഡിലെത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോക സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ ഒരു സോഷ്യൽ മീഡിയ ലൈവ് വീഡിയോയിൽ മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാമിട്ട കമന്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ താരങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് വരുമ്പോൾ ആരാധകർ അതിനു താഴെ ഒട്ടേറെ കമെന്റുകളുമായി വരാറുണ്ട്. അവരിൽ പലരുടേയും ആവശ്യം തങ്ങളുടെ പേരൊന്നു പറയാമോ എന്നായിരിക്കും. പലപ്പോഴും താരങ്ങൾ അത് കാണുകയും ആ മെസേജ് ഇടുന്നവരുടെ പേര് പറഞ്ഞു പറയുകയും ചെയ്യും. ഇപ്പോൾ ഇതേ അപേക്ഷയാണ് കാളിദാസ് ജയറാം ഡ്വെയ്ൻ ജോൺസന്റെ ലൈവ് വീഡിയോക്ക് താഴെ കമെന്റ് ആയി ഇട്ടതു. ഏതായാലും കാളിദാസ് ജയറാം ഇട്ട പ്ലീസ് എന്റെ പേരൊന്നു പറയൂ എന്ന കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. നമ്മൾ ആരാധിക്കുന്ന, ഇഷ്ട്ടപെടുന്ന പല താരങ്ങളും...

ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര തിരക്കഥ രചന മത്സരം: 50000 രൂപ നിർമാണ സഹായം, രാജ്യാന്തര ഡോക്യുമെന്‍ററി-ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രത്യേക പാക്കേജായി പ്രദര്‍ശിപ്പിക്കും

സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ദിനങ്ങളില്‍ പ്രത്യാശയും അതിജീവന സന്ദേശവും പകര്‍ന്നുനല്‍കുന്ന ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേരളം ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര തിരക്കഥ  രചനാ മത്സരം സംഘടിപ്പിക്കും. ലോക്ക്ഡൗണ്‍ കാലത്ത് കലാകാരന്മാരുടെയും കലാകാരികളുടെയും സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ദുരിതകാലത്തോടുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മത്സരം. 'ഏകാന്തവാസവും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് തിരക്കഥകള്‍ തയ്യാറാക്കേണ്ടത്. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് മലയാളികള്‍ അഭിമുഖീകരിക്കുന്ന ഏകാന്തവാസത്തിന്‍റെയും അതിജീവന ശ്രമങ്ങളുടെയും കലാപരമായ ആവിഷ്കാരങ്ങളായിരിക്കണം രചനകള്‍. 10 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ളതാകണം തിരക്കഥകള്‍. മലയാളത്തിലോ ഇംഗ്ലീഷിലോ സമര്‍പ്പിക്കാം. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പൊതുവിഭാഗം, വനിതകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേക വിഭാഗം ഉണ്ടാകും. ചലച്ചിത്രമേഖലയി...

ലോക്ക്ഡൗൺ വിരസതയകറ്റാൻ സാംസ്കാരിക വകുപ്പ് വക പാട്ടുമത്സരം

ലോക്ക്ഡൗൺ വിരസതയകറ്റാൻ കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പും മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും ചേർന്ന് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു മാപ്പിളപ്പാട്ട് പാടി മൊബൈലിൽ പകർത്തി വീഡിയോയും ജനന തീയതി തെളിയിക്കുന്ന രേഖയുടെ ചിത്രവും ചേർത്ത് +91 92071 73451 എന്ന വാട്‌സ്ആപ്പ്‌ നമ്പറിലേക്ക് അയയ്ക്കൂ സമ്മാനങ്ങളും സാക്ഷ്യപത്രവും നേടൂ വിഭാഗങ്ങൾ: 1. ബാല്യം- 12 വയസ്സ് വരെ 2. കൗമാരം- 13-19 വയസ്സ് വരെ 3. യൗവ്വനം- 20-35 വയസ്സ് വരെ 4. പൊതു വിഭാഗം- 36 വയസ്സ് മുതൽ നിബന്ധനകൾ: പാട്ടുകാർക്ക് 2 പാട്ടുകൾ പാടി അയക്കാം (ട്രഡീഷനൽ & ജനപ്രിയ ഗാനം) വായ്പ്പാട്ട് മാത്രമാണ് സ്വീകാര്യം മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരായ ഫിറോസ് ബാബു, മുക്കം സാജിത, ഫൈസൽ എളേറ്റിൽ തുടങ്ങിയവർ വിധി നിർണയിക്കുന്നു അവസാന തീയതി: ഏപ്രിൽ 10

ഈ കോറോണക്കാലത്തും ഈ മലയാള ചിത്രം മുടക്കമില്ലാതെ ഷൂട്ടിങ് തുടരുന്നു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര മേഖല ഉള്‍പ്പെടെ പൂര്‍ണമായും സ്തംഭിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടരുന്നൊരു മലയാള ചിത്രമുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരിക്കുന്ന സിനിമ. സിനിമയുടെ പേരും രാജ്യത്തിന്റെ പേര് തന്നെയാണ് ജിബൂട്ടി. മാര്‍ച്ച് 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരുമെന്ന് സിനിമ നിര്‍മ്മാണ നിര്‍വഹണ ചുമതലയുള്ള സഞ്ജയ് പടിയൂര്‍ പ്രതികരിച്ചു. ജിബൂട്ടിയില്‍ കൊവിഡ് 19 നിയന്ത്രണങ്ങളും സിനിമ ചിത്രീകരിക്കുന്ന ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണ്. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ജിബൂട്ടിയിലെ ലൊക്കേഷനിലാണ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ഉപ്പും മുളകും പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു ആണ് ജിബൂട്ടിയുടെ സംവിധായകന്‍. ജിബൂട്ടിയിലെ മലയാളി വ്യവസായികളായ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും സിനിമ. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ ന...

സ്ഫടികത്തിന് ഇന്ന് 25 വയസ്സ്; റീ റിലീസിന് വേണ്ടി ലാലേട്ടനും ചിത്രയും വീണ്ടും പാടുന്നു

1995 മാര്‍ച്ച് 30ന് ഭദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രമാണ് സ്ഫടികം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു അത്. ആടുതോമ എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ നിരവധി ആരാധകരെ സമ്പാദിച്ചു. ഈ മാർച്ച് 30ന് സ്ഫടികം അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ മനോരമ ഓണ്ലൈനിന് നൽകിയ അഭിമുഖത്തിൽ വീണ്ടും സ്ഫടികം എത്തുകയാണ് എന്ന വാർത്ത ഭദ്രൻ തന്നെ ആരാധകരെ അറിയിക്കുകയാണ്. ചിത്രത്തിനായി മോഹൻലാലും ചിത്രയും വീണ്ടും പാടുകയാണ്. പ്രസാദ് ലാബിലാണ് റിസ്റ്റൊറേഷന്‍ ജോലികളും ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിൽ ശബ്ദമിശ്രണവും നടക്കും. പല സ്കൂളുകളിലും കോളേജുകളിലും എത്തുമ്പോൾ കുട്ടികൾ ആവേശത്തോടെ ആടുതോമയെക്കുറിച്ച് ചോദിക്കുമെന്നും അത് തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ സങ്കടം അവർ പ്രകടിപ്പിക്കുന്നു എന്നും ഭദ്രൻ പറയുന്നു. അങ്ങനെ എല്ലാവരുടെയും ചോദ്യം കൂടി വന്നപ്പോൾ ആണ് എന്തുകൊണ്ട് ഇതൊരു പുതിയ തിയേറ്റർ അനുഭവം ആയി ഒരുക്കി കൂടാ എന്ന ചിന്ത ഉണ്ടായതെന്നും ഭദ്രൻ പറയുന്നു. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ...

കോറോണയെ തുരത്താൻ കേരളത്തിലെ യുവാക്കൾക്കൊപ്പം പോരാടാൻ ടോവിനോയും സണ്ണി വെയ്നും

ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഒപ്പം നമ്മുടെ കൊച്ചു കേരളവും വളരെ ശ്കതമായ രീതിയിൽ തന്നെ കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കാനും ഇവിടെ നിന്ന് തുടച്ചു നീക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്കൊപ്പം കേരളത്തിലെ ഒട്ടേറെ യുവാക്കളേയും ഈ പോരാട്ടത്തിൽ പങ്കെടുക്കാൻ നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ക്ഷണിച്ചിരുന്നു. അതിനു വേണ്ടി രജിസ്റ്റർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 22 വയസ്സിനും നാൽപ്പതു വയസ്സിനും ഇടയ്ക്കു പ്രായമുള്ള യുവാക്കളോടാണ് താല്പര്യമുണ്ടെങ്കിൽ ഇതിന്റെ ഭാഗമാകാൻ അദ്ദേഹം ആഹ്വനം ചെയ്തത്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ആയിര കണക്കിന് യുവാക്കളാണ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവ താരങ്ങളും അതിന്റെ ഭാഗമായി എത്തുകയാണ്. കേരളം പ്രളയ ദുരിതത്തിൽ അകപ്പെട്ട സമയത്തും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച യുവ താരങ്ങളായ ടോവിനോ തോമസും സണ്ണി വെയ്‌നുമാണ് ഇപ്പോഴും തങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത്. ഇവർ ...

ലണ്ടനിൽ നിന്നും വന്ന സുരേഷ് ഗോപിയുടെ മകൻ ക്വാരൻടൈനിൽ; പൊലീസിന് നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ വരാൻ പോകുന്നത് പട്ടാളമാണ്

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ആയിരിക്കുകയാണ്. ഈ അവസരത്തിൽ ആരോടും പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടും പുറത്തിറങ്ങുന്ന ആളുകളെ നിയന്ത്രിക്കാനായി പോലീസ് നിർബന്ധിതരാവുകയാണ്. അങ്ങനെ നിയമം തെറ്റിച്ച് പുറത്തിറങ്ങി നടക്കുന്നവരോട് മോശമായ രീതിയിൽ സംസാരിച്ചാലും അതിൽ തെറ്റില്ല എന്ന് ഇപ്പോൾ പറയുകയാണ് സുരേഷ് ഗോപി എംപി. മനോരമ ന്യൂസ് ചർച്ചയിലാണ് താരം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. അങ്ങനെ നടക്കുന്നവരോട് കുറച്ചു മോശമായ രീതിയിൽ സംസാരിക്കേണ്ടി വരും എന്നും അതിൽ മുഖ്യമന്ത്രി പോലീസുകാർക്ക് നിയന്ത്രണങ്ങൾ അധികം വെക്കേണ്ടത് ഇല്ലെന്നും സുരേഷ്ഗോപി പറയുന്നു. ‘മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം.’ ‘ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയ...

മമ്മൂട്ടിക്ക് ഈ വർഷത്തെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്

മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ഒരുപാട് നിരൂപ പ്രശംസകളും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചാണ് ചിത്രം മടങ്ങിയത്. ഒരുപാട് യുവതാരങ്ങളും മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോ, അർജ്ജുൻ അശോകൻ, ഗ്രിഗറി, റോണി ഡേവിഡ്, ലൂക്മാൻ തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉണ്ട എന്ന ചിത്രത്തെ തേടി പുരസ്‌ക്കാരങ്ങളും അടുത്തിടെ എത്തിയിരുന്നു. ഉണ്ടയിലെ വേറിട്ട പ്രകടനത്തിന് ആദ്യമായി മമ്മൂട്ടിയ്ക്ക് ഈ വർഷം ഒരു അവാർഡ് ലഭിച്ചിരിക്കുകയാണ്. ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്സിലെ മികച്ച നടനുള്ള പുരസ്കാരമാണ് മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നത്. പല ഭാഷകളിലായി വിജയികളെ തിരഞ്ഞിടുക്കുന്ന ഈ ഫിലിം അവാർഡ്സിൽ മലയാളത്തിൽ നിന്ന് അർഹനായത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ഉണ്ട. പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകന് ചിത്രത്തിൽ ഹീറോയിസം രംഗങ്ങൾ ഒന്നും തന്നെയില്ല. പോലീസ്ക്കാരുടെ ജീവിതം വളരെ റിയലിസ്റ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി- ഖാലിദ് റഹ്മാ...

കലാകാരന്മാർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് വിനയന്റെ കത്ത്

ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദിവസ വേതനക്കാരാണ്. ഇതിൽ തന്നെ ഒരു വലിയ വിഭാഗം കലാമേഖലയിൽ ഉള്ളവരാണ്. ഇപ്പോഴിതാ അവർക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. വിനയൻ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിന്റെ പൂർണ രൂപം ഇതാ:- ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയുന്നതിന്. സർ, കൊറോണ വൈറസിന്റെ ഭീതീജനകമായ അന്തരീക്ഷത്തിൽ സംസ്ഥാനം ലോക്ക്  ഔട്ടിലേക്ക്  പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാർക്ക് സമാശ്വാസമേകാനും  അക്ഷീണം  പരിശ്രമിക്കുന്ന കേരള  സർക്കാരിനും അതിന്  നേതൃത്വം  നൽകുന്ന മുഖ്യമന്ത്രിയെയും  ആദ്യമായ്‌ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ.                        എല്ലാ  വിഭാഗം  ജനങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയിൽ സാംസ്‌കാരിക  ക്ഷേമനിധിയുമായി  ചേർന്ന...

ഓഡിഷന് ആളുമാറി വിളിച്ചു; വെളിപ്പെടുത്തലുമായി യുവതാരം

ദംഗൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ തന്റെ പുതിയ ചിത്രമായ 'ചിച്ചോരെ'യിലേക്ക് ആളുമാറി കാസ്റ്റ്‌ ചെയ്ത രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത കന്നഡ താരം നവീൻ പോളിഷെട്ടി. സംവിധായകൻ നിതീഷ് തിവാരി ഓഡിഷനു വേണ്ടി കാസ്റ്റിംഗ് ഡയറക്ടറോട് വിളിക്കാൻ ആവശ്യപ്പെട്ടത് മലയാള നടൻ നിവിൻ പോളിയെ ആയിരുന്നു. എന്നാൽ ആളുമാറി വിളിവന്നത് നവീന് ആയിരുന്നു. പ്രേമത്തിലെ കട്ട താടി ലുക്കിലുള്ള നിവിനെ പ്രതീക്ഷിച്ച സംവിധായകന് നവീന്റെ ലുക്ക് അത്ര പിടിച്ചില്ല. ഇതിനിടക്കു പല സംഭവങ്ങളും നടന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം നവീൻ ചെയ്ത ഒരു വൈറൽ വീഡിയോ 'ചിച്ചോരെ'യുടെ തിരക്കഥകൃതുക്കളിൽ ഒരാൾ കാണാൻ ഇടവന്നു. ഇതു സംവിധായകന് ഇഷ്ടപ്പെടുകയും ഡ്യൂപ്ലിക്കേറ്റ് നിവിൻ പോളിയെ വീണ്ടും ചിത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. സുശാന്ത് സിങ് രാജ്പുതും ശ്രദ്ധാകപൂറും പ്രധാന വേഷങ്ങൾ ചെയ്ത ചിത്രത്തിൽ നവീൻ പോളിഷെട്ടി മികച്ച പ്രകടനം കാഴ്‌ചവച്ചു. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.

മോഹൻലാൽ-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

ഇന്ത്യൻ സിനിമയിലെ നടന വിസ്മയം മോഹൻലാൽ ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് ടീം മലയാളികളുടെ എന്നത്തേയും ഇഷ്ട്ടപ്പെട്ട കൂട്ടുകെട്ടാണ്. മലയാള സിനിമയ്ക്ക് ഇവർ ഇരുവരും സമ്മാനിച്ച ഹിറ്റുകൾ കുറച്ചൊന്നുമല്ല. മലയാളികൾ ഈ ചിത്രങ്ങളൊക്കെയും എന്നും നെഞ്ചിലേറ്റിയിട്ടേയുള്ളു. ഇവർക്കൊപ്പം ആ ഹിറ്റുകളിൽ ഏറ്റവും കൂടുതൽ തവണ പങ്കാളി ആയിട്ടുള്ള രചയിതാവും നടനും ആണ് ശ്രീനിവാസൻ. മോഹൻലാൽ ശ്രീനിവാസൻ ജോഡിയുടെ ദാസനും വിജയനും എന്ന കഥാപാത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പോപ്പുലർ ആയ കഥാപാത്രങ്ങളാണ്. ശ്രീനിവാസൻ അവസാനം ഒരു മോഹൻലാൽ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത് ഒൻപതു വർഷം മുൻപ് വന്ന ഒരു നാൾ വരും എന്ന ടികെ രാജീവ് കുമാർ ചിത്രത്തിന് വേണ്ടി ആയിരുന്നു. മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിന് വേണ്ടി ശ്രീനിവാസൻ അവസാനം തിരക്കഥ രചിച്ചത് മുപ്പതു വർഷം മുൻപ് റിലീസ് ചെയ്ത വരവേൽപ്പ് എന്ന ചിത്രത്തിനും ആയിരുന്നു. പിന്നീട് സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുക്കെട്ടിലും, ശ്രീനിവാസൻ മോഹൻലാൽ കൂട്ടുക്കെട്ടിലും, സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുക്കെട്ടിലും ഒട്ടേറെ ചിത്രങ്ങൾ വന്നെങ്കിലും മുപ്പതു വർഷമായി ഇവർ മൂന്നു പേര...

പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരന്റെ പെങ്ങളുടെ കല്യാണചിലവ് ഏറ്റെടുത്ത് മമ്മൂക്ക

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഒരു അഭിനേതാവ് എന്ന നിലയിൽ എന്നും ഓർത്തിരിക്കാവുന്ന ഒരുപാട് കഥാപാത്രങ്ങളെ താരം സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ പലരും അഹങ്കാരി എന്ന് അദ്ദേഹത്തെ വിളിക്കുമെങ്കിലും അടുത്തറിയുന്ന ആളുകൾക്ക് താരജാഡയില്ലാത്ത വ്യക്തി തന്നെയാണ് മമ്മൂട്ടി. കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം സിനിമകളുടെ ഷൂട്ടിങ്ങോക്കെ നിർത്തിവെച്ചിരിക്കുകയാണ്. ദിവസക്കൂലിയിൽ സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കാണ് ഇത് ദോഷകരമായി ബാധിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരു പ്രവർത്തിയെ പ്രശംസിച്ചു ഒരു അഭിഭാഷകൻ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദിവസക്കൂലിക്കാരന്റെ വിശപ്പിനെകുറിച്ചും ഓരോരുത്തരും ബോധവന്മാർ ആയിരിക്കണം എന്ന മമ്മൂട്ടിയുടെ വാചകളെ അഭിഭാഷകൻ ജഹാഗീർ റസാഖ് പ്രശംസിക്കുന്നുണ്ടായിരുന്നു. പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരനായ ഒരു ചെറുപ്പക്കാരന്റെ പെങ്ങളുടെ കല്യാണ ചിലവ് അദ്ദേഹം ഏറ്റടുത്തു എന്ന് അറിഞ്ഞപ്പോളാണ് മമ്മൂട്ടി എന്ന നടൻ ജീവിതത്തിലും മഹാനായ മനുഷ്യനാണന്ന് താൻ തിരിച്ചറിഞ്ഞതെന്ന് അഭിഭാഷകൻ കുറിക്കുകയുണ്ടായി. അഭിഭാഷകന്റെ കുറിപ്പിന...

പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ആടുജീവിതം ജോർദാനിൽ പുരോഗമിക്കുന്നു

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ഇപ്പോൾ ജോർദാനിൽ ആണ്. തങ്ങൾ അവിടെ സുരക്ഷിതരാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ആരാധകരെ പൃഥ്വിരാജ് സുകുമാരൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി പുറത്തുവിട്ടത്. നിലവിൽ ജോർദാനിലെ മരുഭൂമിയിൽ ഉള്ള സംഘം ഷൂട്ടിംഗ് തുടരുകയാണെന്ന് ആണ് ലഭിക്കുന്ന വിവരങ്ങൾ. ജോർഡാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് 58 പേരോളം അടങ്ങുന്ന ഷൂട്ടിംഗ് സംഘം അവിടെ കുടുങ്ങിയിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി അണിയറ പ്രവർത്തകർ സ്വന്തമാക്കുകയും ഏപ്രിൽ 10 വരെ ഷൂട്ട് ചെയ്യാനുള്ള അനുമതി നേടുകയും ചെയ്തു. ഇത്രയും ദിവസത്തെക്കുള്ള ഭക്ഷണവും അണിയറ പ്രവർത്തകർ കരുതി വെച്ചിട്ടുണ്ട്.

കൊറോണയെപ്പറ്റി അശാസ്ത്രീയമായ വിവരങ്ങൾ നൽകി: മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

നടൻ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കമ്മീഷൻ പരാതി സ്വീകരിച്ചു. കോറോണയെപ്പറ്റി അശാസ്ത്രീയമായതും വഴി തെറ്റിക്കുന്നതുമായ പ്രസ്താവന നടത്തിയതിന് ദിനു വെയിൽ എന്ന വ്യക്തിയാണ് പരാതി നൽകിയത് നിലവിൽ ദിശ കേരള എന്ന സംഘടനയുടെ പ്രസിഡണ്ടും സ്ഥാപകനുമാണ് ദിനു. മോഹൻലാലിനെതിരെ താൻ കൊടുത്ത പരാതി മുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് ദിനു ഫേസ്ബുക്കിൽ പോസ്റ്റ്  ഇട്ടിരുന്നു. കേസ് സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് വന്ന സന്ദേശത്തിന്റെ ചിത്രവും അയാൾ ഒപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം: "നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. "സ്റ്റാർഡം" എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം  കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല. ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്...

ദിവസ വേതനകാർക്ക് ആദ്യം സഹായം തന്നത് ലാലേട്ടൻ: ഫെഫ്ക

രാജ്യം കൊറോണ വൈറസ് ബാധയുടെ കടുത്ത ആക്രമണത്തിന്റെ നിഴലിലാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ബാധ മൂലം ദീര്‍ഘനാള്‍ തൊഴില്‍ നഷ്ടപ്പെടുന്ന സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്ക രംഗത്ത് എത്തിയിരുന്നു. ഇതിനായി ഇവർ പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് അടക്കം തയ്യാറാക്കി ചർച്ചകളിൽ ആണ്. ദിവസ വേതനക്കാരെ എങ്ങനെ സഹായിക്കാം എന്ന ചർച്ച ആദ്യം വന്നപ്പോൾ തന്നെ മോഹൻലാൽ ആണ് തങ്ങളെ ആദ്യം സഹായിക്കാൻ മുന്നിട്ടറിങ്ങിയത് എന്നവർ പറയുന്നു. ഒരു വലിയ തുകയും അദ്ദേഹം വാഗ്‌ദാനം ചെയ്തതായി ഫെഫ്ക ഭാരവാഹികൾ പറയുന്നു. മനോരമ ഓൺലൈനിനോട് ഫെഫ്ക ഭാരവാഹികൾ പറഞ്ഞ വാക്കുകൾ ചുവടെ : ‘കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു.ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്യുകയുണ്ടായി. ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദ...

കിടിലൻ ലുക്കിൽ വിജയ് : മാസ്റ്ററിലെ പുതിയ ഗാനം പുറത്ത്

വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കാൻ സാധ്യതയുള്ളതിനാലാണ് ആരാധകർക്കായി പുതിയ ഗാനവും അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. വീഡിയോ ഇതാ: അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ്. ഇളയ ദളപതി വിജയ് യോടൊപ്പം മക്കൾ സെൽവം വിജയ് സേതുപതിയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.  പ്രശസ്ത ഛായാഗ്രഹകനും മലയാളിയുമായ കെ.യു മോഹനന്റെ മകൾ മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

രാജമൗലി ചിത്രം 'RRR'ൽ നിന്നും ആലിയ ഭട്ട് പുറത്തേക്കോ? വിശദീകരണവുമായി സിനിമയുടെ അണിയറ പ്രവർത്തകർ

'ബാഹുബലി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'RRR'. രാജമൗലി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ രാം ചരനും, ജൂനിയർ എൻ ടി ആറും, അജയ് ദേവഗനും, ആലിയ ഭട്ടുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. എന്നാൽ ആലിയ ഭട്ട് ചിത്രത്തിൽ നിന്നും പിന്മാറി എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരം ചിത്രത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും ഇപ്പോഴും സിനിമയുടെ ഭാഗമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞതായി ഐ ബി ടൈംസ്‌ റിപ്പോർട്ട് ചെയ്തു. ഷൂട്ടിങിനായി ആലിയ ഭട്ട് മേയ് യിൽ ചിത്രത്തിനോടൊപ്പം ചേരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. സിനിമയുടെ 75% ഷൂട്ടിങ്ങും അവസാനിച്ചു. ബാക്കിയുള്ള 25% ഭാഗത്തിലും ആലിയ ഭട്ടാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. പത്തു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം 2021 ജനുവരി എട്ടിന് തീയേറ്ററുകളിൽ എത്തും. ഡി.വി.വി എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ഡി.വി.വി ധനയ്യ യാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇറങ്ങുന്നതോടു കൂടി തെലുങ്ക് സിനിമയുടെ നിലവാരം വീണ്ടും വർധിക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

കൊറോണക്കാലത്ത് നടൻ മണികണ്ഠന് വിവാഹം: ചടങ്ങ് ലളിതമായി നടത്തും

ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ മാർച്ച് 31വരെ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം, ഉത്സവങ്ങൾ, മരണ ചടങ്ങുകൾ എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറയുകയാണ്. ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ഭീതി ഒടുങ്ങാത്ത ഈ വേളയിൽ വെറും ചടങ്ങ് മാത്രമായി നടത്തുവാനാണ് തീരുമാനം. ആഘോഷങ്ങൾ എന്നു വേണമെങ്കിലും ആകാം എന്നും ലോകം മുഴുവൻ ഭീതിയോടെ ഇരിക്കുമ്പോൾ ആളുകൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ല എന്നും മണികണ്ഠൻ പറയുന്നു. മാതൃഭൂമിയോട് ആണ് മണികണ്ഠൻ തന്റെ വിവാഹത്തെപ്പറ്റി സംസാരിച്ചത്. എല്ലാം പൂർണ്ണമായി മാറിയാൽ മാത്രമേ വിവാഹത്തിന്റെ ആഘോഷങ്ങൾ നടത്തുകയുള്ളൂ എന്നും താരം അറിയിച്ചിട്ടുണ്ട്. ഇതിനിടെ കാസർഗോഡും കോഴിക്കോടും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയാനായി ജില്ലാ ഭരണകൂടവും പോലീസും നടപട കര്‍ശനമാക്കിത്തുടങ്ങി. നിയന്ത്രണങ്ങളിലുള്ളവര്‍ പുറത്...

Facebook

Recommended Calls