Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സിൽക്ക് സ്മിതയുടെ ബയോപിക്കിൽ അവസരം വാഗ്ദാനം ചെയ്ത് 18 പേരെ യുവാവ് പറ്റിച്ചു

താരങ്ങളുടെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അഞ്ജലി മേനോന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി നിരവധി ആളുകൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ ഒരു വ്യക്തിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി എന്ന വാർത്ത ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏത് രീതിയിലാണ് പ്രതി തട്ടിപ്പ് നടത്തിയത് എന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ.
സിൽക്ക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോപിക്കിൽ പങ്കെടുക്കുന്നതിന് കുറച്ചു സെക്സിയായി അഭിനയിക്കേണ്ടി വരും എന്ന തരത്തിലുള്ള കോളുകളാണ് പലർക്കും എത്തിയത്. 18 പേരെയാണ് ചാൻസ് ഓഫർ ചെയ്തു ഈ യുവാവ്‌ പറ്റിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഫോൺകോളുകൾ വന്ന ചിലർ അഞ്ജലി മേനോനെ വിളിച്ച് അന്വേഷിക്കുകയും അങ്ങനെ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
തുടർന്ന് അഞ്ജലിമേനോൻ പോലീസിൽ പരാതി നൽകുകയും അങ്ങനെ പ്രതിയായ കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടിൽ ജെ. ദിവിൻ(32) നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കായി തിരച്ചിൽ നടത്തിയപ്പോൾ വ്യാജ പ്രൊഫൈലുകളും മൊബൈൽ ആപ്പുകൾ വഴി കോളുകളും നടത്തുന്നതിനാൽ ആദ്യഘട്ടത്തിൽ ഇദ്ദേഹത്തെ പിടിക്കാൻ സാധിച്ചില്ല. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിൽ ആക്കിയത്. ഇദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്ന പല സിമ്മുകളും വ്യാജ പേരുകളിൽ എടുത്തവയാണ്.

Facebook

Recommended Calls