ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. കേരള സർക്കാരിന്റെ നിർദേശങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി എല്ലാവരും വീടുകളിൽ തന്നെ ആയിരിക്കുകയാണ്. ഈ അവസരത്തിൽ കേരള സർക്കാരിന് പൂർണ പിന്തുണയുമായി നിരവധി സിനിമ പ്രവർത്തകരാണ് രംഗത്തെത്തുന്നത്. ബോധവൽക്കരണത്തിനായി 9 ലഘു ചിത്രങ്ങൾ പുറത്തിറക്കുകയാണ് ഫെഫ്ക. മോഹൻലാൽ, മഞ്ജുവാര്യർ തുടങ്ങി നിരവധി താരങ്ങൾ ആണ് ഇതിൽ പങ്കാളികൾ ആകുന്നത്.
ഇപ്പോൾ കൊറോണ വൈറസ് മൂലം വീട്ടിൽ ഇരിക്കുന്നവർക്ക് പുതിയ ഒരു ഐഡിയയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. വീട്ടിൽ ഇരിക്കുന്നവർ ഈ അവസരത്തിൽ കഥയെഴുതി തനിക്ക് അയയ്ക്കാനാണ് ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
‘വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യർത്ഥിക്കുന്നു. Send your stories/scripts/synopsis to boradimattanjude@gmail.com'
