Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'എന്റെ പേരിലുള്ള ഗ്രൂപ്പുമായോ സംഘടനകളുമായോ എനിക്ക് യാതൊരു ബന്ധവുമില്ല': ഡോ: രജിത്


ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ജനകീയ ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് ഡോ. രജിത് കുമാർ. വലിയ ആരാധക പിന്തുണയുള്ള രജിത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരുക്കിയ സ്വീകരണം വലിയ വിവാദമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ അദ്ദേഹത്തെ സ്വീകരിക്കാൻ വൻ ജനാവലിയാണ് എത്തിയത്.
സർക്കാരിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കെ വലിയ ജനക്കൂട്ടം സൃഷ്ടിച്ചതിന് രജിത് കുമാർ ഉൾപ്പെടെ 13 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ സ്വന്തം നിലപാട് വ്യക്തമാക്കി കൊണ്ട് രജിത് കുമാർ തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്.
രജിത് കുമാർ പറയുന്നത് തന്റെ പേരിൽ ഒരുപാട് ഗ്രൂപ്പുകളും സംഘടനകളും ഉണ്ട്. എന്നാൽ അവയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവുമില്ല. തന്റെ പേരിൽ നടക്കുന്ന പണപ്പിരിവിൽ താൻ ഉത്തരവാദിയല്ല. എന്റെ പേരിൽ നടക്കുന്ന സൈബർ അറ്റാക്കിലും താൻ ഉത്തരവാതിയല്ലെന്നും രജിത് കുമാർ പറഞ്ഞു.
മുഴുവൻ വിഡിയോ ഇതാ :




Facebook

Recommended Calls